പാലായ്ക്ക് അനുഗ്രഹമാരി ചൊരിയുന്ന അമലോല്‍മാതാവിന്റെ ജൂബിലി കപ്പേളയ്ക്ക് ഇനി പുതിയ വെളിച്ചം. ജൂബിലി തിരുനാള്‍ ദിനങ്ങളില്‍ മാത്രം വെളിച്ചം വിതറിയിരുന്ന സ്ഥാനത്ത് ഇനി സ്ഥിരം വെളിച്ചസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. നിര്‍മാണജോലികളുടെ ഭാഗമായി ഇന്ന് രാത്രി ലൈറ്റുകള്‍ തെളിച്ചപ്പോള്‍ അത് വര്‍ണാഭമായ കാഴ്ചയൊരുക്കി.
മാസങ്ങളായി കപ്പേളയുടെ നവീകരണജോലികള്‍ നടന്നുവരികയാണ്. വര്‍ഷങ്ങളായി മഴയും വെയിലുമേറ്റ് കറുപ്പ് നിറം പടര്‍ന്ന കല്‍ഭിത്തികള്‍ നേരത്തെ കഴുകി വൃത്തിയാക്കിയിരുന്നു. ജനല്‍ച്ചില്ലുകള്‍ മാറി വര്‍ണാഭമായ ചില്ലുകള്‍ ഘടിപ്പിക്കും. ക്ലോക്ക് നവീകരിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സെറ്റ് ചെയ്യും. തിരുനാള്‍ കൊടിയേറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അതിനുമുന്‍പേ ജോലികള്‍ തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
1965-ല്‍ പണികളാരംഭിച്ച് 77ലാണ് ഇന്ന് കാണുന്ന രീതിയില്‍ പണികള്‍ പൂര്‍ത്തീകരിച്ചത്. 50 വര്‍ഷത്തോട് അടുക്കുമ്പോള്‍ സംഭവിച്ചിരിക്കുന്ന ചോര്‍ച്ചയും കേടുപാടുകളും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments