നവംബർ 6,7,8,9 തീയതികളിൽ മരങ്ങാട്ടുപിള്ളിയിൽ നടക്കുന്ന കാർഷികോത്സവ് 2024 ന് തുടക്കമായി. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കൃഷി വകുപ്പ്,
മൃഗസംരക്ഷണവകുപ്പ്, കാർഷികവികസന സമി തി , മരങ്ങാട്ടുപിള്ളി സർവ്വീസ് സഹകരണ ബാങ്ക്, കർഷക കൂട്ടായ്‌മകൾ, കുടും ബശ്രീ , ക്ഷീരവി കസനവകുപ്പ്, വായനശാലകൾ, ആർപിഎസ് കൾ എന്നിവയുടെ സഹകരണത്തോടെയാണ് കാർഷികോത്സവ് നടക്കുന്നത്. രാവിലെ ജില്ലാ ഒപ്താൽമിക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നേത്രപരിശോധന ക്യാമ്പും തുടർന്ന് മുതിർന്ന കർഷകരുടെ മെമ്മറി ടെസ്റ്റ് മത്സരവും പഞ്ചായത്ത് തല ക്വിസ് മത്സരവും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഉഷാ രാജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. ബെൽജി ഇമ്മാനുവൽ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീ. ജോൺസൺ പുളിക്കീൽ സമ്മാനദാനം നിർവഹിച്ചു. വാർഡ് മെമ്പർമാർ, കൺവീനർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷക കൂട്ടായ്മ പ്രതിനിധികൾ തുടങ്ങി നൂറോളം ആളുകൾ പങ്കെടുത്തു. നാളെ കലാമത്സരങ്ങൾ , കലവറ നിറയ്ക്കൽ വിഭവസമാഹരണം എന്നിവ നടക്കും. 8 ആം തിയതി മുതൽ പുരാവസ്തു പ്രദർശനവും കാർഷിക വിള പ്രദർശനവും മത്സരങ്ങളും വിവിധ പരിപാടികളും സെ. ഫ്രാൻസിസ് അസീസി പാരിഷ് ഹാളിൽ നടക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments