മേലുകാവ് തടിക്കാട് മൂന്നിലവ് PWD റോഡ് 2014-ൽ നിർമ്മാണ പ്രവർത്തനം ആരംഭിച്ച സമയത്ത് റോഡിൻ്റെ സംരക്ഷണ ഭിത്തിയായി വെച്ചിട്ടുള്ള വലിയ കരിങ്കൽ കഷണങ്ങൾ അനധികൃതമായി പൊട്ടിച്ച് കടത്തിക്കൊണ്ട് പോകാൻ ശ്രമം. 10 വർഷത്തിനു മുൻപ് പണി പൂർത്തീകരിച്ച PWD റോഡിൻ്റെ കരിങ്കൽഭിത്തിയാണ് സ്വകാര്യവ്യക്തി പൊട്ടിച്ച് വിൽപ്പന നടത്താൻ ശ്രമം നടത്തുന്നത് എന്ന് നട്ടുകാർ പറയുന്നു.
സംരക്ഷണ ഭിത്തികൾ പൊളിച്ചുകൊണ്ട് പോകുന്നതിനെതിരെ അധികാരികൾ അടിയന്തിര നടപടികൾ എടുക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 70 ഡിഗ്രിക്ക് മുകളിൽ ചെരിഞ്ഞ പ്രദേശവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാൻ സാധ്യത ഉള്ള പ്രദേശവുമായ സ്ഥലത്താണ് ഈ പ്രവർത്തി നടത്തുന്നത്. ഈ സ്ഥലത്തിൻ്റെ സമീപത്ത് ശക്തമായ ഉരുൾപൊട്ടൽ മൂലം ഈ റോഡിനും സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുള്ളതും പൂർണമായിറോഡ് നശിച്ചിട്ടുള്ളതുമാണ്. ഈ സംരക്ഷണഭിത്തി എടുക്കുന്ന സ്ഥലത്ത്‌കൂടി അതിശക്തമായി വെളളം കുത്തൊഴുക്ക് ഉള്ളതും ഈ റോഡിൻ്റെ സൈഡിൽകൂടി ഒരു തോട് ഒഴുകുന്നതുമാണ്. അരീക്കമാലി വെള്ള ചാട്ടത്തിലേക്ക് വന്ന് ഉത്ഭവിക്കുന്ന തോട് ആണ് ഇത് .
PWD റോഡിനെ സംരക്ഷിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തരമായി സന്ദർശിക്കുകയും വരാൻപോകുന്ന അപകടത്തിൽ നിന്നും ഈ പ്രവർത്തി നിർത്തി വപ്പിക്കണം എന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ പറയുന്നു.
കല്ല് പൊട്ടിച്ച് കടക്കാനുള്ള നീക്കം അറിഞ്ഞതിനെ തുടർന്ന് പഞ്ചായത്ത് അംഗവും പഞ്ചായത്ത് പ്രസിഡണ്ടും പിഡബ്ല്യുഡി അധികൃതരും സ്ഥലത്തെത്തിയിരുന്നു. BJP നേതാക്കളായ ദിലീപ് മൂന്നിലവ്, പോൾ ജോസഫ്, സജീവ് KK തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു. pwd യും പഞ്ചായത്തും അനുമതി നല്കിയാലും റോഡിൻ്റെ സംരക്ഷണ ഭിത്തിയുടെ ഭാഗമായ ഒരു കല്ല് പോലും കൊണ്ടുപോവാൻ അനുവദിക്കില്ലെന്ന് അവർ പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments