മീനച്ചിൽ ഗ്രാമപഞ്ചായത്ത് ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുകയാണ്. കേരളത്തിലെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായ സമ്പൂർണ്ണ പാർപ്പിട പദ്ധതി ലൈഫിന്റെ പൂർത്തീകരണത്തിലേയ്ക്ക് ആദ്യം കടക്കുന്ന പഞ്ചായത്തായി മാറുകയാണ് മീനച്ചിൽ ഗ്രാമപഞ്ചായത്ത്. നവകേരള സൃഷ്‌ടിയുടെ ഭാഗമായി സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട അഗതികളെയും നിർദ്ധനരായവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു അവരുടെ വരികയും ജീവിത ഉറപ്പാക്കുന്നതിനുമായി എല്ലാവർക്കും വീട് എന്ന കാഴ്‌ചപ്പാടാണ് സുരക്ഷ ലൈഫ് മിഷൻ പദ്ധതിയിലൂടെ യാഥാർത്ഥ്യമാക്കുന്നത് മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ 159 ഗുണഭോക്താക്കൾക്കാണ് പഞ്ചായത്തിലെ ഈ പദ്ധതിയിലൂടെ വീട് ലഭിച്ചിട്ടുള്ളത്. മീനച്ചിൽ പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമായ നിമിഷമാണ്. പല പഞ്ചായത്തുകളും വളരെ പരിമിതമായ ഗുണഭോക്താക്കൾക്കു മാത്രം ആനുകൂല്യം നൽകിയപ്പോൾ ലൈഫ് 2020 ലഭിച്ച അപേക്ഷകളിൽ അർഹരായ എല്ലാ അപേക്ഷകർക്കും തണലേകിക്കൊണ്ട് വീട് എന്ന സ്വപ്നം പൂർത്തീകരിക്കുന്നതിന് മീനച്ചിൽ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞു എന്ന ചാരിതാർത്ഥ്യത്തിലാണ് പഞ്ചായത്ത് ഭരണ സമിതി. ലൈഫ് മിഷൻ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽദാനവും ഈ മാസം 30 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് പാലാ എം.എൽ.എ മാണി.സി കാപ്പന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ നിർവഹിക്കുകയാണ്. പ്രസ്‌തുത യോഗത്തിൽ വെച്ച് തന്നെ പദ്ധതി വർഷത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. ശ്രീ.ജോസ് കെ. മാണി mp മുഖ്യപ്രഭാഷണം നടത്തും. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നേതാക്കൻമാർ പങ്കെടുക്കും. പഞ്ചായത്ത് ഏറെ പ്രാധാന്യം നൽകി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയ്ക്കു തുടക്കം കുറിയ്ക്കുകയാണ്. പാലുല്‌പാദന രംഗത്ത് സ്വയംപര്യാപ്‌ത ഗ്രാമം ആയി മാറുന്നതിനും ക്ഷീര കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യം വെച്ചു കൊണ്ടാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. ഇതോടൊപ്പം ഭിന്നശേഷിക്കാർക്ക് ഹിയറിംഗ് എയ്‌ഡ്, വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ, ലാപ്പ്ടോപ്പ് വിതരണം, ഷെൽഫ് ഓഫ് ലൗവ് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും.
മീനച്ചിൽ ഗ്രാമപഞ്ചായത്ത് ഷെൽഫ് ഓഫ് ലൌ പദ്ധതി ആരംഭിക്കുകയാണ്. പഞ്ചായത്തിലെ ജനങ്ങളുടെ സഹായത്തോടെ ഉപയോഗപ്രദമായ വസ്ത്രങ്ങളും ദൈനംദിന ഉപയോഗ വസ്‌തുക്കളും പഞ്ചായത്ത് ഓഫീസിൽ സജ്ജീകരിച്ചിട്ടുള്ള ഷെൽഫിൽ വയ്ക്കുകയും ആവശ്യക്കാർക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുക്കുവാനും സാധിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങൾക്ക് ഒരു പരിധി വരെ ആശ്വാസം നൽകുവാൻ ഈ പദ്ധതിയിലൂടെ സാധ്യമാകും എന്നാണ് പഞ്ചായത്ത് വിലയിരുത്തുന്നത്.
മീനച്ചിൽ ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം ഈ ഭരണ സമിതി അധികാരത്തിലേറിയ നാൾ മുതൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. പഞ്ചായത്തിൻ്റെ സമഗ്രവികസനം ഉറപ്പാക്കി സമസ്ത ജനവിഭാഗങ്ങളെയും ലക്ഷ്യംവച്ചുകൊണ്ട് പ്രവർത്തിക്കുന്ന മീനച്ചിൽ ഗ്രാമപഞ്ചായത്തിൻ്റെ സേവനപ്രദാന സംവിധാനം കാര്യക്ഷമമായ രീതിയിലാണ് നടന്നുവരുന്നത്. അതുകൊണ്ട് തന്നെ പഞ്ചായത്തിൽ നിന്നും നൽകി വരുന്ന സേവനങ്ങൾ പൂർണ്ണമായും കൃത്യസമയത്ത് ജനങ്ങളിലെത്തിക്കുവാൻ ശ്രദ്ധിക്കാറുണ്ട്. പഞ്ചായത്തിൻ്റെ കീഴിലുള്ള മുഴുവൻ പദ്ധതി നിർവഹണ ഓഫീസുകളുടെയും പ്രവർത്തനങ്ങളും തികച്ചും ജനോപകാരപ്രദമായ രീതിയിലാണ് നടക്കുന്നതോടൊപ്പം ഓരോ മേഖലയിലെയും പ്രവർത്തനങ്ങൾക്കും വകമാറ്റിയിരിക്കുന്ന തുക പൂർണ്ണമായും വിനിയോഗിക്കുവാൻ ഭരണസമിതി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇതോടൊപ്പം തന്നെ പദ്ധതികൾക്കും പഞ്ചായത്ത് മുൻഗണന നൽകിയിട്ടുണ്ട്. എടുത്ത് 2009
കാർഷിക രംഗത്ത് വിപ്ലവകരമായ നൂതന പദ്ധതികളാണ് പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ളത്. തരിശു നെൽകൃഷി അതിൽ എടുത്തു പറയേണ്ടതാണ്. തരിശു നെൽകൃഷി പ്രോത്സാഹനത്തിൻ്റെ ഭാഗമായി 40 ഏക്കറോളം ഭൂമിയിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിയിറക്കിയത്. കൂടാതെ മുട്ടയുൽപാദനത്തിലും ഇറച്ചിക്കോഴിയിലും സ്വയം പര്യാപ്‌തത നേടുക എന്ന ലക്ഷ്യത്തോടെ ജനകീയാ സൂത്രണ പദ്ധതിയിലുൾപ്പെടുത്തി 934 ഗുണഭേക്താക്കൾക്ക് 4670 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്‌തു. രാസവളം വിതരണം, ജൈവവളം നല്‌കൽ, കിഴങ്ങുവർഗ്ഗ കിറ്റ് വിതരണം, ക്ഷീരകർഷകർക്ക് പാലിനു സബ്‌സിഡി, കാലിത്തീറ്റ വിതരണം, ഫലവൃക്ഷതൈ വിതരണം തുടങ്ങിയ വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
ആരോഗ്യ മേഖലയിൽ പഞ്ചായത്ത് നടപ്പാക്കുന്ന പെയിൻ ആൻ്റ് പാലിയേറ്റീവ് கெழு യൂണിറ്റ് കിടപ്പു രോഗികളായ 165 രോഗികൾക്ക് പ്രയോജനപ്രദമായി മാറിയിട്ടുണ്ട്. ഏറ്റവും മാതൃകാപരമായി സ്വാന്തന പരിചരണ രംഗത്ത് കൃത്യമായ ഇടപെടൽ നടത്തുന്നതിന് ഭരണസമിതി ശ്രദ്ധിക്കാറുണ്ട്. ഇതിനാവശ്യമായ മുഴുവൻ തുകയും പഞ്ചായത്തിൽ നിന്ന് മാറ്റി വയ്ക്കുന്നതിനും ഡയാലിസിസ് രോഗികൾക്ക് ചികിത്സാ സഹായവും ഡയാലിസിസ് കിറ്റ്, ഇൻജക്ഷൻ തുടങ്ങിയവ ലഭ്യമാക്കാൻ പഞ്ചായത്ത് ശ്രദ്ധിച്ചുപോരുന്നു. കൂടാതെ കായിക വളർച്ചയും പൊതുജനാരോഗ്യ സംരക്ഷണവും ലക്ഷ്യംവെച്ചുകൊണ്ട് പൈക ടൌണിൽ ആരംഭിച്ച സ്പോർട്‌സ് ലൈഫ് ഫിറ്റ്നസ് സെന്ററിന്റെ പ്രവർത്തനം മികച്ച നിലയിൽ മുന്നോട്ട് പോകുന്നു.
വിദ്യാഭ്യാസ മേഖലയിൽ പഠനനിലവാരം ഉയർത്തുന്നതിനും വർദ്ധിപ്പിക്കുന്നതിനും പഞ്ചായത്തിന്റെ ഗുണനിലവാരം കുട്ടികളുടെ വർദ്ധിപ്പിക്കുന്നതിനും സർഗാത്മക ശേഷി സഹകരണത്തോടെ നിരവധി പദ്ധതികൾ എസ്.എസ്.എ വഴി നടപ്പാക്കുന്നു. கசி വർഷങ്ങളിൽ ഗവൺമെന്റ്റ് സ്കൂളുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. അങ്കനവാടി കെട്ടിടങ്ങളുടെ നവീകരണത്തിനായി പദ്ധതിയിനത്തിൽ ഏകദേശം ചെലവഴിച്ചു. ഇതു കൂടാതെ പത്തുലക്ഷം രൂപ കുട്ടികൾക്കാവശ്യമായ കളിക്കോപ്പുകൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കാവശ്യമായ പദ്ധതികളും പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുവാൻ ശ്രദ്ധിക്കാറുണ്ട്.
പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനും പശ്ചാത്തല വികസനങ്ങൾക്കും പ്രത്യേക പരിഗണന ഭരണസമിതി നൽകാറുണ്ട്. ആസ്‌തിയിലുൾപ്പെട്ട മുഴുവൻ റോഡുകളും നവീകരണത്തിൻ്റെ പാതയിലാണ്. ഉൾനാടൻ പ്രദേശങ്ങളിലെ യാത്രക്ലേശം പരിഹരിക്കുന്നതിനായി പന്ത്രണ്ട് ലക്ഷം രൂപ ചെലവഴിച്ച് കെ.എസ്.ആർ.ടി.സി യുമായി ചേർന്ന് ഗ്രാമവണ്ടി ഒരുക്കുന്നതിനും ഇതിലൂടെ ഗ്രാമീണ റോഡുകളുടെ വികസനം സാധ്യമാക്കുന്നതിനും പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്.
ശുചിത്വ പരിപാലന രംഗത്ത് നിരവധി പദ്ധതികൾ ഏറ്റെടുക്കാൻ നമുക്ക് ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. ഖര- ദ്രവ മാലിന്യ സംസ്ക്‌കരണത്തിനു വേണ്ടി സോക്ക്‌പിറ്റുകൾ, 650 പേർക്ക് റിംഗ് കമ്പോസ്‌റ്റുകൾ തുടങ്ങിയവ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തുതു. ഗാർഹിക മാലിന്യ സംസ്കരണത്തിൻ്റെ ഭാഗമായി 300 പേർക്ക് ജി- ബിന്നുകളും വിതരണം ചെയ്തു. സാനിറ്ററി പാഡ് രഹിത പഞ്ചായത്ത് പ്രഖ്യാപനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ ആർത്തവ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന പഞ്ചായ മുഴുവൻ വനിതകൾക്കും മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തു. കൂടാതെ ഹോട്ടലുകൾ, ഇതര ഭക്ഷണശാലകൾ, മത്സ്യ മാംസ വ്യാപാര
മേഖലകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തുകയും ആവശ്യമായ ശുചിത്വ സംവിധാനങ്ങൾ ഉറപ്പു വരുത്തുകയും ചെയ്യുന്നു. മാലിന്യ സംസ്ക്‌കരണ രംഗത്ത് ഹരിതകർമ്മ സേനയുടെ പ്രവർത്തനം വളരെ മികച്ചതാണ്. അനധികൃത പുകയില വ്യാപാരം നടത്തി വന്ന മുഴുവൻ കടകളും അടച്ചു പൂട്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരികയാണ്.
കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ വനിതകളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേയ്ക്കെത്തിക്കുവാൻ സാധിച്ചിട്ടുണ്ട്. കുടുംബശ്രീ വനിതകൾക്ക് സ്വയംതൊഴിൽ രംഗത്തും സംരംഭക രംഗത്തും പ്രോത്സാഹനം നൽകുവാനായി റിവോൾവിംഗ് ഫണ്ടുകളും സബ്‌സിഡികളും നൽകി വരുന്നു. കുടുംബശ്രീയുടെ പ്രവർത്തനങ്ങളിലൂടെ പഞ്ചായത്തിലെ ഓരോ കുടുംബവും സാമൂഹിക സാമ്പത്തിക പുരോഗതിയിലേയ്ക്ക് കടന്നു വരുന്നത് ദൃശ്യമാണ്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അനന്തമായ സാധ്യതകൾ മനസിലാക്കി ഏറ്റവും ക്രിയാത്മകമായും ഉദ്പാദനപരമായും പദ്ധതികൾ നടപ്പിലാക്കുവാൻ നമ്മുടെ പഞ്ചായത്തിന് സാധിച്ചു. അവിദഗ്‌ധ തൊഴിലാളി കുടുംബങ്ങൾക്ക് തൊഴിൽ സുരക്ഷിതത്വം ലക്ഷ്യമാക്കിയിട്ടുള്ള ഈ പദ്ധതിയിൽ ഒരു കുടുംബത്തിന് ഒരു സാമ്പത്തിക വർഷം 100 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. സ്ത്രീകൾക്കിടയിൽ ഒരു സാമ്പത്തിക മുന്നേറ്റത്തിന് തുടക്കം കുറിയ്ക്കുവാനും സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും ഇതിലൂടെ സാധ്യമായിട്ടുണ്ട്. മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ളാലം ബ്ലോക്കിൽ ഒന്നാം സ്ഥാനത്താണ്.
2023-24 സാമ്പത്തിക വർഷം പദ്ധതി നിർവ്വഹണത്തിൽ 100% പ്ലാൻ ഫണ്ട് ചെലവഴിച്ച ജില്ലയിലെ ഏക പഞ്ചായത്ത് ആയി മാറുവാൻ മീനച്ചിൽ ഗ്രാമപഞ്ചായത്തിനു കഴിഞ്ഞു. ഈ ഭരണസമിതിയെ സംബന്ധിച്ചിടത്തോളം ജനങ്ങൾ അർപ്പിച്ച പ്രതീക്ഷ പൂർണ്ണമായും നടപ്പിലാക്കുന്ന ജനങ്ങളോടൊപ്പം നിന്ന് അവരുടെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുന്ന ഭരണസമിതിയായി മാറുവാൻ കഴിഞ്ഞിട്ടുണ്ടെന്ന ചാരിതാർത്ഥ്യം ഞങ്ങൾക്കുണ്ട്. പഞ്ചായത്തിൻ്റെ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കിക്കൊണ്ട് ഗ്രാമപഞ്ചായത്തിന് ലഭിക്കുന്ന പദ്ധതി വിഹിതം ഒരു രൂപാ പോലും പാഴാക്കാതെ അർഹതപ്പെട്ടവരുടെ കൈയ്യിൽ എത്തിക്കുവാൻ ഈ പഞ്ചായത്ത് ഭരണ സമിതി ശ്രദ്ധിച്ചിട്ടുണ്ട്. സാമൂഹിക വികസനം സാധ്യമാക്കുന്നതിന് സമൂഹത്തിലെ താഴേക്കിടയിൽ അധിവസിക്കുന്ന ഒരു ജനതയുടെ ഉന്നമനത്തിലൂടെയാണ് എന്ന ബോധ്യമാണ് ഭരണസമിതിയ്ക്ക് ഇത്തരം പ്രവർത്തനങ്ങളേറ്റെടുക്കുന്നതിന് പ്രചോദനമായിട്ടുള്ളത്.
പഞ്ചായത്ത് പ്രസിഡൻറ് സാജോ ജോൺ, വൈസ് പ്രസിഡൻറ് ലിൻസി മാർട്ടിൻ, പഞ്ചായത്ത് അംഗങ്ങളായ ഇന്ദു പ്രകാശ്, നളിനി ശ്രീധരൻ ,ബിജു ടി ബി, ലിസമ്മ ഷാജൻ, പുന്നൂസ് പോൾ , ജയശ്രീ സന്തോഷ്, ബിജു കുമ്പളങ്ങാനം , ബിന്ദു ശശികുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments