Latest News
Loading...

ശിശുദിനാഘോഷം നടത്തി



കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് 2024-25 വർഷത്തെ ശിശുദിനാഘോഷം വെട്ടിമുകൾ സേവാഗ്രാം സ്പെഷ്യൽ സ്കൂളുമായി ചേർന്ന് ആചരിച്ചു. പരിപാടിയോടനുബന്ധിച്ചു നടന്ന വർണ ശമ്പളമായ ശിശുദിനറാലിയിൽ 1000-ൽ പരം കുട്ടികൾ പങ്കെടുത്തു. 


തുടർന്ന് സ്കൂൾ മാനേജർ റവ. മദർ മോളി അഗസ്റ്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം , മേരി മൗണ്ട് സ്കൂൾ പ്രിൻസിപ്പൽ റവ സിസ്റ്റർ ലിസി സെബാസ്റ്റ്യൻ , വെട്ടിമുകൾ സേവാഗ്രം സ്പെഷ്യൽ സ്കൂൾ ഡയറക്ടർ ആൻഡ് പ്രിൻസിപ്പൽ റവ .ഫാദർ ക്ലീറ്റസ് ഇടശ്ശേരിൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. മേരി മൗണ്ട് സ്കൂൾ പൂർവ്വ വിദ്യാർത്ഥിനിയും മുംബൈ ഭാഭാ അറ്റോമിക് റിസർച്ച് സെൻ്ററിൽ നിന്ന് ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി ആൻഡ് ഹോസ്പിറ്റൽ റേഡിയോ ഫാർമസിയിൽ ഒന്നാം റാങ്കും നേടിയ കുമാരി റോഷ്ന ഷൈന ഷാജനെ ചടങ്ങിൽ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും കായികമത്സരങ്ങളും പരിപാടിയോടനുബന്ധിച്ച് നടന്നു.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments