കുറുമണ്ണ് സെൻ്റ് ജോൺസ് ഹൈസ്കൂളിൽ കുട്ടിക്കർഷകരെ ആദരിച്ചു.
സ്കൂളിലെ കാർഷിക പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തം, ഭവനങ്ങളിൽ ചെയ്തു വരുന്ന കാർഷിക പ്രവർത്തനങ്ങൾ എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ വിലയിരുത്തിയതിന് ശേഷമാണ് മികച്ച കുട്ടിക്കർഷകരെ കണ്ടെത്തിയത്.
ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ദിയാ റോജി ക്രിസ്റ്റോ മാത്യു എന്നിവരും യു.പി വിഭാഗത്തിൽ നിന്നും അഭിനന്ദ് സന്തോഷും മികച്ച കുട്ടിക്കർഷകർക്കുള്ള ആദരവും പുരസ്ക്കാരങ്ങളും ഏറ്റുവാങ്ങി.
ദീപക് രാജീവ് (8C ) , മിറോൺ ടോം ജോജോ (7 B ) എന്നിവർ പ്രോൽസാഹന സമ്മാനത്തിനും അർഹരായി.
മികച്ച കുട്ടിക്കർഷകരെ ഹെഡ്മാസ്റ്റർ ബിജോയി ജോസഫ് ,ഫാ.സജി അമ്മോട്ടു കുന്നേൽ എന്നിവർ ചേർന്ന് പാളത്തൊപ്പിയണിയിച്ചും പച്ചക്കറി കിറ്റ് നല്കിയും മെഡൽ അണിയിച്ചും ആദരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments