Latest News
Loading...

സെൻ്റ് ആൻസിൽ വിവിധോദ്ദേശ്യ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു



കുര്യനാട് സെൻ്റ് ആൻസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ കായികപ്പെരുമയ്ക്ക് മാറ്റു കൂട്ടുന്ന മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം സ്കൂൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. സെൻ്റ് ആൻസ് ആശ്രമത്തിൻ്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി 1999-ൽ ആരംഭിച്ച സെൻ്റ് ആൻസ് ഇൻ്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെൻ്റിൻ്റെ 23-ാമത് മത്സരങ്ങളും നവംബർ 26,27,28 തീയതികളിലായി പുതിയ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്നു. വിവിധ വിഭാഗങ്ങളിലായി ഇരുപതോളം സ്കൂൾ ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നത്.

   സി.എം.ഐ. കോട്ടയം പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ഫാ. എബ്രാഹം വെട്ടിയാങ്കൽ സി.എം.ഐ. ഇൻഡോർ സ്റ്റേഡിയത്തിൻ്റെ ആശിർവാദകർമ്മം നിർവഹിച്ചു. കോർപ്പറേറ്റ് മാനേജർ ഫാ. ബാസ്റ്റിൻ മംഗലത്തിൽ സി.എം.ഐ. യുടെ അധ്യക്ഷതയിൽ ചേർ സമ്മേളനത്തിൽ പ്രശസ്ത സിനിമാതാരം ലാലു അലക്സ് ഇൻഡോർ സ്റ്റേഡിയത്തിൻ്റെയും സ്കൂൾ മാനേജർ ഫാ. സ്റ്റാൻലി ചെല്ലിയിൽ സി.എം.ഐ. സെൻ്റ് ആൻസ് ബാസ്റ്റക്കറ്റ്ബോൾ ടൂർണമെന്റിന്റെയും ഉദ്ഘാടനം നിർവഹിച്ചു. 



തുടർന്ന് മാന്നാനം കെ.ഇ കോളേജും മൂലമറ്റം സെൻ്റ് ജോസഫ്സ് കോളേജും തമ്മിലുള്ള സൗഹൃദം മത്സരത്തിൽ കെ.ഇ കോളേജ് വിജയികളായി.



     സെൻ്റ് ആൻസ് ട്രോഫി ഇൻ്റർ സ്കൂൾബാസ്ക്കറ്റ്ബോൾ ടൂർണമെൻ്റിനെ തുടർന്ന് 29 ന് സി.എം.എ. സഭയിലെ വിവിധ പ്രവിശ്യകൾ തമ്മിലുള്ള ഫാ. ബ്രൂണോക്കപ്പ് മത്സരങ്ങളും ഈ സ്റ്റേഡിയത്തിൽ നടക്കും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments