മീനച്ചിൽ ഗ്രാമപഞ്ചായത്ത് ഇരുപത്തിയാറാമത് കുടുംബശ്രീ വാർഷികത്തിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിർവ്വഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി നടന്ന കുടുംബശ്രീ അംഗങ്ങളുടെ റാലി ഇടമറ്റം കവലയിൽ നിന്നും ആരംഭിച്ച് പൈക പള്ളി പാരിഷ് ഹാളിൽ സമാപിച്ചു. മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ അഭിലാഷ് ദിവാകർ മുഖ്യ പ്രഭാഷണം നടത്തി.
യോഗത്തിൽ മുൻ സിഡിഎസ് ചെയർപേഴ്സൺ മാരായ റെജി പുല്ലാ മഠം, ചന്ദ്രിക അശോകൻ,ലീലാമണി ചന്ദ്രൻ,ഷെർലി ബേബി എന്നിവരെയും ഏറ്റവും കൂടുതൽ വർഷം സേവനമനുഷ്ഠിച്ച സിഡിഎസ് മെമ്പർമാരായ ഉഷാ സാജു, ഷാജിമോൾ ലീലാ ബാബു ,ലൈസ ജോസഫ് എന്നിവരെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്പാക്കൽ ഏറ്റവും മികച്ച ഗ്രൂപ്പുകൾ , ADS എന്നിവർക്കുള്ള സമ്മാന വിതരണവും ഏറ്റവും മികച്ച സംരംഭകർ, JLG കൾ , മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നവർ എന്നിവർക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചു.
യോഗത്തിൽ CDS ചെയർപേഴ്സൺ ശ്രീലതാ ഹരിദാസ് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് മെമ്പർ സെക്രട്ടറി പൗളിൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ, ബ്ലോക്ക് മെമ്പർമാർ,പഞ്ചായത്ത് ഭരണസമിതി ജില്ല മിഷൻ സ്റ്റാഫ് അംഗങ്ങൾ,സി ഡിഎസ് മെമ്പർമാർ മറ്റു പ്രമുഖർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പൊതുസമ്മളനത്തെ തുടർന്ന് കുടുംബശ്രീ പ്രവർത്തകരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments