Latest News
Loading...

കിഴപറയാര്‍ പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗ്രിഗോറിയോസിന്റെ തിരുനാളാഘോഷം



കിഴപറയാര്‍ പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗ്രിഗോറിയോസിന്റെ തിരുനാളാഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ച രാവിലെ 6.30 ന് പാട്ടുകുര്‍ബ്ബാനയും ലദീഞ്ഞും നടന്നു. രാവിലെ 10ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക് ഫാദര്‍ റൂബി കുന്നത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാദര്‍ ജെറിന്‍ പുന്നക്കുഴിയില്‍, ഫാദര്‍ ജോര്‍ജ് മഞ്ഞാങ്കല്‍, എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. 

വിശുദ്ധ കുര്‍ബ്ബാനയെത്തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടന്നു. വിശുദ്ധന്റെ രൂപവും വഹിച്ചു കൊണ്ട് നടന്ന തിരനാള്‍ പ്രദിക്ഷിണത്തില്‍ നിരവധി ഭക്തര്‍ പ്രാര്‍ത്ഥനകളോടെ പങ്കു ചേര്‍ന്നു. ബാന്റ്‌മേളവും ചെണ്ടമേളവും വര്‍ണ്ണക്കുടകളും ഘോഷയാത്രയ്ക് മിഴിവേകി. പ്രസുദേന്തി വാഴ്ചയും കൊടിയിറക്കും നടന്നു. 

വൈകീട്ട് ബീറ്റ്‌സ് ഓഫ് തൃശൂരിന്റെ ഗാനമേളയൊടെയാണ് തികനാളാഘോഷം സമാപിച്ചത്. വികാരി ഫാദര്‍ മാത്യു പന്തലാനിക്കല്‍, പ്രസുദേന്തി ആന്റു വടക്കേല്‍, കൈക്കാരന്മാരായ ഷാജി ആമന്തൂര്‍, ബേബി കുരിശുംമൂട്ടില്‍ തുടങ്ങിയവര്‍ തിരുനാളാഘോഷ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments