കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പാലാ യൂണിറ്റ് വാർഷിക സമ്മേളനം നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിൽ ഹോട്ടൽ മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യും. പാലാ ഹോട്ടൽ മഹാറാണിയിൽ വെച്ച് നടക്കുന്ന സമ്മേളനം ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ്കുട്ടി ഉദ്ഘാടനം ചെയ്യും.യൂണിറ്റ് സെക്രട്ടറി ബിപിൻ തോമസ് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ബിജോയി ജോർജ് അധ്യക്ഷത വഹിക്കും.
വിലക്കയറ്റം, തൊഴിലാളി പ്രശ്നങ്ങൾ,അനധികൃത കച്ചവടങ്ങൾ, ജിഎസ്ടി സംബന്ധിച്ച വിഷയങ്ങൾ എന്നിവയിൽ സമ്മേളനത്തിൽ ചർച്ചകൾ നടക്കും. യൂണിറ്റ് ട്രഷറർ എബി ജേക്കബ്, ജില്ലാ ട്രഷറർ ആർസി നായർ, എൻ വേണുഗോപാലൻ നായർ, ഷാഹുൽഹമീദ്, റ്റി.സി അൻസാരി, ബോബി തോമസ്, സജു ആന്റണി, ബേബി ഒമ്പള്ളി, രാംകുമാർ, എം ഡി ദേവസ്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കും.
പരിപാടികൾ വിശദീകരിച്ച് പല മീഡിയ സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ പാലാ യൂണിറ്റ് പ്രസിഡന്റ് ബിജോയ് വി ജോർജ്, സെക്രട്ടറി ബിബിൻ തോമസ്, ട്രഷറർ എബി ജേക്കബ്, ജില്ലാ രക്ഷാധികാരി ബേബി ഒമ്പള്ളി, യൂണിറ്റ് രക്ഷാധികാരി ടി ദേവസ്യ എന്നിവർ പങ്കെടുത്തു സംസാരിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments