Latest News
Loading...

ശിശുദിനാഘോഷം നടത്തി.







കടപ്ലാമറ്റം മേരി മാതാ പബ്ലിക് സ്കൂളിൽ വിപുലമായ രീതിയിൽ ശിശുദിനാഘോഷം നടത്തി. ആഘോഷത്തോടനുബന്ധിച്ച് പ്രസംഗം മത്സരം, ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവയും നടത്തി. കുട്ടികളുടെ കഴിവുകൾ തെളിയിക്കുന്ന കിഡ്സ് ഫെസ്റ്റും ശിശുദിന റാലിയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. 

സ്കൂൾ പ്രിൻസിപ്പൽ മോബി മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സ്കൂൾ മാനേജർ റവ. ഫാ.ജോസഫ് മുളഞ്ഞനാൽ സന്ദേശം നൽകി. തുടർന്ന് അസിസ്റ്റന്റ് മാനേജർ റവ. ഫാ.ജോൺ കുറ്റരപ്പള്ളി,സ്കൂൾ വൈസ് പ്രിൻസിപ്പൽ റാണി ഐസക് എന്നിവർ പ്രസംഗിച്ചു. വിവിധ കലാ മത്സരങ്ങളിൽ വിജയികളായവർക്ക് സ്കൂൾ പ്രിൻസിപ്പൽ മിസ്. മോബി മാത്യു സമ്മാനങ്ങൾ നൽകി.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments