Latest News
Loading...

ജോമോന്‍ സാറിൻ്റെ ക്ലാസിൽ എല്ലാം കണ്ടു പഠിക്കാം





ഹൈസ്‌കൂള്‍ വിഭാഗം ടീച്ചിംഗ് എയ്ഡ് മല്‍സരവിഭാഗത്തില്‍ കോട്ടയം ജില്ലയില്‍ തുടര്‍ച്ചയായ 9 വര്‍ഷവും ഒന്നാംസ്ഥാനം നേടി ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്‌കൂളിലെ അധ്യാപകനായ ജോമോന്‍ കുരുവിള. ആലപ്പുഴയില്‍ നടന്ന സംസ്ഥാനതല മല്‍സരത്തിലും  എ ഗ്രേഡ് ഫിസിക്സ് അധ്യാപകനായ ജോമോന് ലഭിച്ചു. ടെക്സ്റ്റ് ബുക്കുകള്‍ക്കപ്പുറം പ്രവര്‍ത്തനങ്ങളിലൂടെയുള്ള പഠനം കൂടുതല്‍ വേണമെന്നാണ് ജോമോന്‍ സാറിന്റെ നിലപാട്.
മാഗ്നറ്റിക് ഫീല്‍ഡ്, ബള്‍ബ് സീരീസ്, ലിക്വിഡ് പ്രിസം തുടങ്ങി വിവിധ ശാസ്ത്ര പാഠഭാഗങ്ങളിലെ സംശയങ്ങളുടെ കുരുക്കഴിച്ചാണ് ജോമോന്‍ സാറിന്റെ ക്ലാസുകള്‍ നടക്കാറുള്ളത്. പാഠപുസ്തകങ്ങളില്‍ അച്ചടിച്ചിരിക്കുന്നത് പറഞ്ഞ് മാത്രം പോകാതെ അവയുടെ പ്രായോഗികതലം കുട്ടികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചാണ് അധ്യയനം. 



ടീച്ചിംഗ് എയ്ഡ് മല്‍സരത്തിനായി മാത്രമല്ല ജോമോന്റെ ഈ പ്രയത്‌നങ്ങള്‍. കുട്ടികളുടെ കൂടെ സഹായത്തോടെ വിവിധ ടീച്ചിംഗ് എയ്ഡ് വസ്തുക്കള്‍ നിര്‍മിച്ച് ക്ലാസില്‍ അവ അവതിരിപ്പിച്ചാണ് പഠനം മുന്നോട്ട് പോകുന്നത്. കഴിഞ്ഞ 9 തവണയും റവന്യൂജില്ലാ ശാസ്‌ത്രോല്‍സവത്തില്‍ ടീച്ചിംഗ് എയ്ഡ് ശാസ്ത്രവിഭാഗത്തില്‍ ഒന്നാംസ്ഥാനം ജോമോന്‍ സാറിനാണ്. 




അധ്യാപക മല്‍സരാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചെങ്കിലും ഒന്നാംസ്ഥാനം ജോമോന്‍ സാറിന് തന്നെയാണ്. സംസ്ഥാനതലത്തില്‍ എ ഗ്രേഡും എല്ലാവര്‍ഷവുമുണ്ട്. ഇത്രയും വര്‍ഷങ്ങളായി സംസ്ഥാനതലത്തില്‍ തുടര്‍ച്ചയായി മല്‍സരിക്കുന്നത് താന്‍ മാത്രമാണെന്നും ജോമോന്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികളുടെ പഠനമികവ് വര്‍ധിക്കുന്നതിനൊപ്പം അധ്യാപകന്റെ നേട്ടത്തിലും സ്‌കൂളിന് അഭിമാനം തന്നെയെന്ന് ഹെഡ്മാസ്റ്റര്‍ ജോജി എബ്രാഹം പറഞ്ഞു.



കഴിഞ്ഞ 12 വര്‍ഷമായി ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്‌കൂളിലെ ഫിസിക്‌സ് വിഭാഗം അധ്യാപകനാണ് ജോമോന്‍ കുരുവിള. അധ്യാപകരുടെ സംസ്ഥാനതല ട്രെയ്‌നര്‍ കൂടിയാണിദ്ദേഹം. ഫിസിക്‌സ് പാഠഭാഗത്തിലെ ഏതാണ്ട് എല്ലാ ശാസ്ത്ര പരീക്ഷണങ്ങള്‍ക്കും സ്വന്തമായി നിര്‍മ്മിച്ച ഉപകരണങ്ങള്‍ സാറിന്റെ പക്കലുണ്ട്. സുഹൃത്തുക്കളായ മറ്റ് അധ്യാപകര്‍ക്കായി മറ്റ് സ്‌കൂളുകളിലും തന്റെ ടീച്ചിംഗ് ഉപകരണങ്ങള്‍ ഇദ്ദേഹം എത്തിക്കാറുണ്ട്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments