Latest News
Loading...

ഇൻഡ്യൻ നാഷണൽ ലീഗിലെ ഷൈലാ റഫീഖ് പത്രിക നൽകി.




ഈരാറ്റുപേട്ട നഗരസഭയിൽ പതിനാറാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി ഇൻഡ്യൻ നാഷണൽ ലീഗിലെ ഷൈലാ റഫീഖ് പത്രിക നൽകി. ഈരാറ്റുപേട്ട നഗരസഭാ വരണാധികാരിയുടെ മുമ്പിൽ ഇടതുപക്ഷ നേതാക്കളോടൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്.

. എൽഡി.എഫ്. നേതാക്കളായ കുര്യാക്കോസ് ജോസഫ്, ജിയാഷ് കരിം,റഫീഖ് പട്ടരുപറമ്പിൽ, നൗഫൽ ഖാൻ, സോജൻ ആലക്കുളം, പി.ആർ.ഫൈസൽ, കെ.ഐ.നൗഷാദ്, പി.പി.എം.നൗഷാദ്, കബീർ കിഴേടം, കെ.എൻ. ഹുസൈൻ, കെ.പി.സിയാദ്, സജീവ്,ഹസീബ് ജലാൽ, അബ്ദുൽ സലാം, സവാദ്, സക്കീർ താപി ഉൾപ്പടെ നിരവധി നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. 




കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കുറഞ്ഞ വോട്ടുകൾക്ക് മാതമാണ് പതിനാറാം വാർഡിൽ ഇടതുപക്ഷം പരാജയപ്പെട്ടതെന്നും ഇത്തവണ വൻ ഭൂരിപക്ഷത്തിൽ ഷൈലാ റഫീഖ് വിജയിക്കുമെന്നും എൽ ഡി എഫ് നേതാക്കൾ പറഞ്ഞു. നഗരസഭ ഭരിക്കുന്ന യൂ ഡി എഫ് മുന്നണിക്കെതിരെയുള്ള ജനവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും സൂചിപ്പിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments