Latest News
Loading...

സൗജന്യ മെഡിക്കൽ ക്യാമ്പ് മേലുകാവുമറ്റത്ത്




മാർ സ്ലീവാ മെഡിസിറ്റി പാലാ, മേലുകാവുമറ്റം സെൻ്റ് തോമസ് ഇടവക എന്നിവയുടെ  നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റി -   അസംപ്ഷൻ മെഡിക്കൽ സെൻ്റർ മേലുകാവുമറ്റത്ത് വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 3 ഞായാറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്തുന്നതാണ്. കാർഡിയോളജി , പൾമനറി മെഡിസിൻ , ന്യൂറോളജി, ജനറൽ മെഡിസിൻ,ഫാമിലി മെഡിസിൻ, ഫിസിക്കൽ‌ മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിക്കും.




സൗജന്യമായി പി.എഫ്.ടി, ഇ.സി.ജി, ബ്ലഡ് ഷുഗർ , രക്തസമ്മർദ്ദം എന്നിവ പരിശോധിക്കും. സന്ധി വേദന,ശരീര വേദന,പേശി വേദന, ഡയബറ്റിക് ഫുട്ട് ,പക്ഷാഘാതത്തിനു ശേഷം ശരീര വേദന , പക്ഷാഘാതത്തിനു ശേഷം ചലന വൈകല്യം എന്നിവയുള്ളവർക്കും പങ്കെടുക്കാം. തുടർ ചികിത്സകൾക്കായി മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ആനൂകൂല്യങ്ങളും ലഭിക്കുന്നതാണ്.രജിസ്ട്രേഷനായി ഫോൺ നമ്പറുകൾ. - 9188925700, 9446116517





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments