പൂഞ്ഞാർ. ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. 70 സ്കൂളുകളിൽ നിന്നായി 3500 ഓളം പ്രതിഭകൾ മറ്റുരക്കുന്ന കാലോത്സവം സ്കൂൾ മാനേജർ പി ആർ അശോകവർമ്മ രാജാ യുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ഉത്ഘാടനം നിർവ്വഹിച്ചു.
എ ഇ ഓ ഷംല ബീവി സി എം കാലോത്സവ വിശദീകരണം നടത്തി. പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ്, ബ്ലോക്ക് മെമ്പർ മാരായ ബി അജിത് കുമാർ, മിനി സാവിയോ, പഞ്ചായത്ത് മെമ്പർ മാരായ ലിസ്സമ്മ സണ്ണി, ഓൽവിൻ തോമസ്, ആർ ജയശ്രീ, എ ആർ അനുജാവർമ്മ, ആർ ധർമ്മകീർത്തി, അഗസ്ത്യൻ സേവ്യർ പി റ്റി എ പ്രസിഡന്റ് രാജേഷ് പാറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. വ്യാഴാഴ്ച നടക്കുന്ന സമാപന സമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉത്ഘാടനം ചെയ്യും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments