Latest News
Loading...

ഇന്ന് നാഷണൽ ടൂത് ബ്രഷിങ് ഡേ



 ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ സഹകരണത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലുമായി വിവിധ സ്കൂളുകളിൽ മാസ്സ് ടൂത് ബ്രഷിങ് ഡെമോൺസ്ട്രഷൻ നടന്നു. 200 സ്കൂളുകളിലായി രണ്ട് ലക്ഷം കുട്ടികൾ പങ്കെടുത്ത 'പ്രൊജക്റ്റ്‌ പാൽ പുഞ്ചിരി' പ്രോഗ്രാം ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡിലേക്ക് ഇടം നേടി. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പാലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്കൂളുകളിൽ പ്രോഗ്രാം സംഘടിപ്പിച്ചു. 



ഭരണങ്ങാനം അൽഫോൻസാ റസിഡൻഷ്യൽ സ്കൂളിൽ നടന്ന പാൽപുഞ്ചിരി പ്രോഗ്രാമിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് പങ്കെടുത്തത്.ബ്രഷ് ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ഡോക്ടർ ജിയോ ടോം ചാൾസ് ക്ലാസ്സ്‌ നയിച്ചു. ഡോക്ടർ ജോസഫ് തോമസ്, ഡോക്ടർ ടിമ്മി ജോർജ്‌, ഡോക്ടർ നിക്കി സെബാസ്റ്റ്യൻ എന്നിവർ പാൽ പുഞ്ചിരി പ്രോഗ്രാമിന് നേതൃത്വം നൽകി. 



സിസ്റ്റർ ടിസി ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പാലാ ബ്രാഞ്ച് പ്രസിഡന്റ്‌ ഡോക്ടർ മനോജ്‌ മാനുവൽ,സെക്രട്ടറി ഡോക്ടർ ടോബിൻ പടവിൽ, സി.ഡി. എച്ച് ചെയർമാൻ ഡോക്ടർ രാഹുൽ സജീവ് എന്നിവർ പ്രോഗ്രാമിന്റെ  സംഘാടകരായിരുന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments