പൂഞ്ഞാർ: സി.പി.ഐ.എം പൂഞ്ഞാർ ഏരിയ സമ്മേളനത്തിന് മുന്നോടിയായി കല സാംസ്കാരിക വനിതാ സംഗമം സംഘടിപ്പിച്ചു .പൂഞ്ഞാർ തെക്കേക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന സംഗമം പ്രശസ്ത സിനിമാതാരവും സാമൂഹിക പ്രവർത്തകയുമായ ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമാ മോഹനൻ, ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ സി.എം സിറിയക്ക്, തോമസ് മാത്യു, ബി രമേശ് വെട്ടിമറ്റം, ആശാ റിജു, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ, തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജനി സുധാകരൻ,
പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം നിഷ സാനു, മുതിർന്ന പാർട്ടി നേതാവ് ഇ.എ മോഹനൻ എന്നിവർ സംസാരിച്ചു.
വനിത സംഗമത്തോട് അനുബന്ധിച്ച് കുമാരി അനാമിക മോഹൻ ദാസിൻ്റെ നൃത്തം ഡി.രാജപ്പൻ ഒഴാങ്കൽ, സലിം കുളത്തിപ്പടി, വിഷ്ണുപ്രിയ പൂഞ്ഞാർ, ലാലി കുര്യൻ, മനാഫ് ഈരാറ്റുപേട്ട, ആശ മോഹൻദാസ് എന്നിവരുടെ കവിയരങ്ങ് നടന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments