സി .എസ്. ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ 42-ാം മത് കൺവൻഷൻ 2025 ഫെബ്രുവരി 2 മുതൽ 9 വരെ ബേക്കർഡേൽ മൈതാനത്ത് വച്ച് നടത്തപ്പെടും ബേക്കർഡേൽ പള്ളിയിൽ വച്ച് ബിഷപ്പ് റൈറ്റ്.റവ. വി .എസ് .ഫ്രാൻസിസിൻ്റെ അധ്യക്ഷതയിൽ കൺവൻഷൻ്റെ പ്രഥമ കമ്മിറ്റി രൂപീകരിച്ചു. അതോടൊപ്പം മഹായിടവകയുടെ 2025 വർഷത്തെ കുറിവാക്യവും ധ്യാനവിഷയവും ബിഷപ് പ്രഖ്യാപിച്ചു. "ശക്തിപ്പെടുവിൻ; പോരാടുവിൻ " (എഫെ.6:10-12) എന്നതായിരിക്കും കുറിവാക്ക്യം.
യോഗത്തിൽ മഹായിടവക വൈദീക സെക്രട്ടറി റവ. ടി.ജെ. ബിജോയ്, ആത്മായ സെക്രട്ടറി പി. വർഗ്ഗീസ് ജോർജ്, ട്രെഷറാർ റവ. പി.സി. മാത്യൂക്കുട്ടി, രജിസ്ട്രാർ ടി. ജോയ്കുമാർ എന്നിവർ സംസാരിച്ചു. കൺവൻഷൻ്റെ വിവിധ കമ്മിറ്റികളിലേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുത്തു.
ജനറൽകൺവീനർമാർ:
റവ. മാക്സിൻ ജോൺ
റവ. ജോസഫ് മാത്യു
ശ്രീ. ജോസഫ് ചാക്കോ
കൺവിനർമാർ
പ്രയർ കമ്മിറ്റി : റവ. റോയ്മോൻ പി.ജെ. & റവ. പി വി ആൻഡ്രൂസ്
ലോക്കൽ അറേഞ്ച്മെൻ്റ് : റവ. ജിമ്മി ജോൺസൺ, ശ്രീ. പി.ജെ. ജോർജ് കുട്ടി
ഫുഡ് കമ്മിറ്റി : റവ.റോയ് പി.തോമസ്, ഇവാ. ചാക്കോച്ചൻ ദാനിയേൽ, സാജു ജോൺ
ഫിനാൻസ് കമ്മിറ്റി: റവ. പി.സി. മാത്യുക്കുട്ടി, ജോസഫ് ജോർജ്
കൺവൻഷൻ ക്വയർ: റവ. ജോർജ് ജോസഫ്, കെ.ജി. മാമ്മൻ
ട്രാൻസ്പോർട്ടേഷൻ: റവ. ബെൻ ആൽബർട്ട് , റവ.കെ. ജെ. ജേക്കബ്
പ്രോഗ്രാം കമ്മിറ്റി: റവ.ഡോ.ജോസ് ഫിലിപ്പ് , റവ. ജോബി ബേബി
പബ്ലിസിറ്റി കമ്മിറ്റി : റവ. രാജേഷ് പത്രോസ്, റോബിൻ ഐസക്ക്, റവ. അരുൺ ജോസഫ്
റിസപ്ഷൻ കമ്മിറ്റി: റവ. ജോണി ജോസഫ് , റവ.വി.ജെ. ജോൺസൻ എന്നിവരെ തെരഞ്ഞെടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments