സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ 14-ാമത് കാർഷികോത്സവത്തിന് മേലുകാവ്മറ്റം കെയ്ലിലാൻഡ് സെൻ്റ് ലൂക്ക്സ് സി എസ്. ഐ. പള്ളിയിൽ തുടക്കം കുറിച്ചു. മദ്ധ്യകേരള മഹായിടവക ബിഷപ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാനം നിർവ്വഹിച്ചു. ബിഷപ് റൈറ്റ് റവ. വി.എസ്. ഫ്രാൻസിസ് അധ്യക്ഷനായിരുന്നു. ബിഷപ് റൈറ്റ് റവ. ഡോ. കെ.ജി. ദാനിയേൽ അനുഗ്രഹ പ്രഭാഷണം നടത്തി. കാർഷികോത്പന്ന സ്റ്റാളുകളുടെ പ്രദർശനവും വിപണനവും ആരംഭിച്ചു. വെകുന്നേരം കലാസന്ധ്യയും നടത്തപ്പെട്ടു.
നാളെ രാവിലെ 7 മുതൽ കാർഷികോത്പന്നങ്ങളുടെ സമർപ്പണവും രജിസ്ട്രേഷനും ആരംഭിക്കും. 8 മണിക്ക് പ്രത്യേക സ്തോത്രാരാധനയും വിശുദ്ധ സംസർഗ ശുശ്രൂഷയും നടത്തപ്പെടും.
തുടർന്ന് "അടുക്കളത്തോട്ടം , വിഷരഹിത പച്ചക്കറി " എന്ന വിഷയത്തിൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രികൾച്ചറൽ ആൻ്റ് മിഷ്യൻ ഡയറക്ടർ തോമസ് ശാമുവേൽ സെമിനാർ നയിക്കും. ഉപ്പുതറ കൃഷി ഓഫീസർ ധന്യ ഐസക് കാർഷിക ക്വിസ് പ്രോഗ്രാന് നേതൃത്വം നൽകും. സമാപന സമ്മേളനം കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. മഹായിടവകയിലെ ഏറ്റവും മികച്ച കർഷകനുള്ള കർഷകോത്തമ അവാർഡ്, ഗ്രീൻ പാരീഷ് അവാർഡ്, ഭവനോദ്യാന അവാർഡ് , യുവ കർഷക അവാർഡ് കൾ നൽകും. ഫ്രാൻസിസ് ജോർജ് എം.പി. , ഡീൻ കുര്യാക്കോസ് എം.പി., മാണി സി കാപ്പൻ എം.എൽ. എ , വാഴൂർ സോമൻ എം.എൽ. എ തുടങ്ങിയവർ വിവിധ അവാർഡുകൾ വിതരണം ചെയ്യും. മാഹായിടവക വൈദീക സെക്രട്ടറി റവ. ടി.ജെ. ബിജോയ്, അത്മായ സെക്രട്ടറി പി. വർഗ്ഗീസ് ജോർജ് , രജിസ്ട്രാർ ടി. ജോയ്കുമാർ ട്രെഷറാർ റവ. പി.സി. മാത്യൂക്കുട്ടി ജനറൽ കൺവീനർമാരായ റവ. റോയ് പി. തോമസ്, റീസ് ജോൺ, ജോൺ സാം പി. എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്നു.
സമർപ്പിത കാർഷികോത്പന്നങ്ങളുടെ രൊക്കവില ലേലവും നടത്തപ്പെടുന്നതാണ്.
കൃഷിമനുഷ്യ സംസ്കാരത്തിൻ്റെ ഭാഗമാണ്. കൃഷി നഷ്ടമാകാതിരിക്കാൻ ആധുനിക ടെക്നോളജി ഉപയോഗിക്കണം. എന്നാൽ ഇന്ന് കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വന്യജീവി ആക്രമണമാണ്. അധികാരത്തിലെത്തിയാൽ കേരളത്തിലെ ഇടതു - വലുത് പക്ഷങ്ങൾക്ക് മനുഷ്യ ജീവനേക്കാൾ പ്രാധാന്യം മൃഗങ്ങളോടാണ്. ഈ നിലപാട് മാറ്റേണ്ടതാണെന്നും വന്യജീവി ആക്രമണത്തിൽ നിന്നും കർഷകരെ രക്ഷിക്കേണ്ടതാണന്നും കാർഷികോല്പന്നങ്ങൾ വിപണനം നടത്തുന്നതിന് പ്രത്യേക പദ്ധതി ത്രിതല പഞ്ചായത്ത് തലങ്ങളിൽ ഉണ്ടാകണമെന്നും ഈസ്റ്റ് കേരള മഹായിടവകയുടെ 14-ാമത് കാർഷികോത്സവം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ് ഡോ. മലയിൽ സാബുകോശി ചെറിയാൻ തിരുമേനി.
മുഖ്യപ്രഭാഷണം നിർവ്വഹിച്ചു കൊണ്ട് കോട്ടയം എം.പി. ശ്രീ ഫ്രൻസിസ് ജോർജ് നിർവ്വഹിച്ചു. ബഫർ സോൺ, ഇ.എസ്.എ, വന്യമൃഗ ശല്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി അനവധി പ്രശ്നങ്ങളെ അതിജീവിച്ചാണ് കർഷകർ ജീവിക്കുന്നത്. ഇത്തരം കാർഷിക കൂടി വരവ് കർഷകരെ പ്രോത്സാഹിപ്പിക്കുന്നതാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments