Latest News
Loading...

ചേർപ്പുങ്കൽ ഫൊറോനയിലെ നാലിലധികം കുട്ടികളുള്ള കുടുംബങ്ങളെ ആദരിച്ചു



 ചെറുപുഷ്പ മിഷൻ ലീഗ് ചേർപ്പുങ്കൽ മേഖലയുടെ നേതൃത്വത്തിൽ ചേർപ്പുങ്കൽ ഫൊറോനയിലെ 15 ഇടവകകളിലെ സൺഡേ സ്കൂളിൽ പഠിക്കുന്ന കുട്ടികളടക്കം നാലിലധികം കുട്ടികളുള്ള അറുപതോളം കുടുംബങ്ങളെ ആദരിച്ചു. ഒയ്ക്കോസ്  2024എന്ന  ഈ സംഗമത്തിൽ അറുപത് കുടുംബങ്ങളിൽ നിന്നായി, മുന്നൂറോളം ആളുകൾ  പങ്കെടുത്തു. ചേർപ്പുങ്കൽ ഫൊറോന വികാരി റവ. ഫാ. ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിച്ച സംഗമം   പാലാ രൂപതയുടെ മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ  ഉദ്ഘാടനം ചെയ്തു.   



പാലാ രൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ റവ. ഫാ. ജോസഫ് നരിതൂക്കിൽ, മിഷൻ ലീഗ്  ചേർപ്പുങ്കൽ മേഖല ഡയറക്ടർ റവ. ഫാ. തോമസ് പരിയാരത്ത്, മറ്റക്കര ഹോളി ഫാമിലി പള്ളി  വികാരി റവ. ഫാ. ജോസഫ് പരിയാത്ത്, ചേർപ്പുങ്കൽ മേഖല പ്രസിഡന്റ് റോയി വർഗീസ് കുളങ്ങര, വൈസ് ഡയറക്ടർ സി. ട്രിനിറ്റ എലിസബത്ത് CMC എന്നിവർ ആശംസകൾ അർപ്പിച്ചു.  പങ്കെടുത്ത എല്ലാ കുടുംബങ്ങളെയും ആദരിക്കുകയും ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. 



തുടർന്ന് ആറു മക്കളുടെ പിതാവും, ഡോക്ടറും, പ്രോ-ലൈഫ് സജീവ പ്രവർത്തകനും, വിശ്വാസപരിശീലകനുമായ ഡോ. മാമ്മൻ അതിരമ്പുഴ ക്ലാസ്സ്‌ നയിച്ചു. മാതാപിതാക്കളും കുഞ്ഞുങ്ങളും ഒന്നിച്ചുചേർന്ന ഈ മഹാസംഗമം അത്യന്തം ഹൃദ്യമായിരുന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments