ചേന്നാട് നിർമ്മല എൽ പി സ്കൂളിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിച്ചു. നെഹ്റു പതിപ്പ് പ്രകാശനം,അനുസ്മരണം, പ്രസംഗം,കവിതാ ലാപനം, റാലി ചിത്രരചന, നെഹ്റു തൊപ്പി നിർമ്മാണം, ഫാൻസി ഡ്രസ്സ് എന്നിങ്ങനെ വിവിധ കലാപരിപാടികൾ സ്കൂൾതലത്തിൽ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് സുനിത വി നായർ, അധ്യാപകരായ രാജേഷ് ആർ, രഞ്ജുഷ സി ആർ, അഞ്ജന സെബാസ്റ്റ്യൻ, മോളി വക്കച്ചൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments