സിസിഐ ജനറല്‍ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ ചങ്ങനാശേരി അതിരൂപത മെത്രാന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ തോമസ് തറയില്‍ മുഖ്യാതിഥി ആയി പങ്കെടുത്തു. പ്രശ്‌നങ്ങള്‍ മാത്രമല്ല അതിനുള്ള പരിഹാരവും സിസിഐ മീറ്റിംഗില്‍ ഉണ്ടായിരുന്നുവെന്നും അതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അന്തിമ പ്രസ്താവനയുടെ അവതരണം നടത്തി. സിസിഐ വൈസ് പ്രസിഡന്റ് ആന്റൂസ് ആന്റണി ഫാ. എ.ഇ.രാജു അലക്സ്, സെക്രട്ടറി സി.സി.ഐ, സിസിഐ വൈസ് പ്രസിഡന്റ് . ക്ലാര ഫെര്‍ണാണ്ടസ്, സിആര്‍ഐ ദേശീയ സെക്രട്ടറി, സി. എല്‍സ മുട്ടത്ത്, സെക്രട്ടറി സിബിസിഐ ലെറ്റി കമ്മീഷന്‍, ഷവലിയാര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍, സാബു ഡി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. സിസിഐ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് അംഗം മോണ്‍. ജോളി വടക്കന്‍ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.
കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ ബോഡി സമ്മേളനത്തിന്റെ മൂന്നാം ദിവസം മുനമ്പത്തെയും അതുപോലെതന്നെ മണിപ്പൂരിനെയും വളരെ ഗൗരവപരമായി സമീപിക്കേണ്ടിരിക്കുന്നത് എന്ന നിര്‍ദേശം വന്നു. മണിപ്പൂര്‍ ജനതയ്ക്കും മുനമ്പത്ത് ജനതക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിസിഐ സമ്മേളനം സമാപിച്ചു. കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ ബോഡിയുടെ ഈ വര്‍ഷത്തെ വിഷയം 'ഇന്ത്യയിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തില്‍ അത്മായരുടെ പങ്ക്' എന്ന വിഷയത്തെ കുറിച്ച് അയിരുന്നു. സിനഡ് ഓഫ് സിനഡാലിറ്റിയുടെ വെളിച്ചത്തില്‍, ആത്മയരുടെ നിര്‍ണായകമായ ദൗത്യത്തെ പ്രത്യേകിച്ച് മിഷന്‍ രംഗത്തെ പ്രവര്‍ത്തനങ്ങളെ സിസിഐ എടുത്തുകാട്ടി. മൂന്ന് ദിവസത്തെ മീറ്റിങ്ങില്‍ ഇരുന്നൂറു പേര് പങ്കെടുത്തു.
ഭരണഘടനാപരമായ മൂല്യങ്ങള്‍ പ്രചരിപ്പിക്കല്‍, വിശ്വാസികളുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കല്‍, മീഡീയയും നിയമപരമായ പിന്തുണയും ശക്തിപ്പെടുത്തല്‍, ഭരണഘടനാപരമായ അവകാശങ്ങള്‍, ദളിത് ക്രിസ്ത്യാനികളുടെ നിയമ സുരക്ഷ, ന്യൂനപക്ഷ സമുദായങ്ങളുടെ ആശങ്കകള്‍, സൃഷ്ടിയുടെ സംരക്ഷണം എന്നിവ ആയിരുന്നു മീറ്റിങ്ങിലെ പ്രധാനപ്പെട്ട ആശയങ്ങള്‍.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments