ഉയർന്ന ദേശീയ ശാസ്ത്ര പുരസ്കാരമായ ഭട്നാഗർ അവാർഡ് ജേതാവ് ഡോ. റോക്സി മാത്യു കോളിന് നാളെ രാവിലെ 10 ന് ഇടമറ്റം ഓശാനാ മൗണ്ടിൽ സ്വീകരണം നൽകും. പൂനെ ഐ.ഐ.റ്റി.എം ലെ കാലാവസ്ഥാ ശാസ്ത്രജ്ഞനാണ്. ഭരണങ്ങാനം സ്വദേശിയായ ഡോ. റോക്സി മാത്യു കോൾ മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖലയ്ക്ക് തുടക്കം മുതൽ പിന്തുണ നൽകി വരുന്നുണ്ട്. സ്കൂൾ - കോളേജ് തലങ്ങളിലെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പുകൾ, ക്ലൈമറ്റ് എക്വിപ്ഡ് സ്കൂളുകൾ എന്നീ പ്രവർത്തനങ്ങളിലും പങ്കാളിയാണ്.
മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയോടനുബന്ധിച്ച് കാലാവസ്ഥാ കാര്യവിചാരവും നടത്തും. ഇൻകം ടാക്സ് ജോയിൻ്റ് കമ്മീഷണർ ജ്യോതിസ് മോഹൻ ഐ. ആർ. എസ് മുഖ്യാതിഥിയായിരിക്കും. മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻ്റ് സാജോ പൂവത്താനി ആമുഖ അവതരണം നടത്തും. തൃശൂർ റിവർ റിസർച്ച് സെൻ്റർ ഡയറക്ടർ എസ്. പി. രവി, ഡോ. റോക്സി മാത്യു കോൾ എന്നിവർ വിഷയാവതരണം നടത്തും. മീനച്ചിൽ നദീസംരക്ഷണസമിതി പ്രസിഡൻ്റ് ഡോ. എസ്. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
ഫോൺ: 94 00 213141
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments