പാലാ പുലിയന്നൂർ ക്ഷേത്രം ജംഗ്ഷന് സമീപം ഇടേട്ടു കടവിൽ പുറമ്പോക്ക് കൈയേറാൻ ശ്രമം എന്ന് പരാതി. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് പാലാ മണ്ഡലം കമ്മറ്റി രംഗത്ത് വന്നു. കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി പുറമ്പോക്കിലേക്ക് ഇറക്കി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നു എന്നാണ് ആക്ഷേപം. മാസങ്ങൾക്ക് മുമ്പ് കെട്ടിട നിർമ്മാണം ആരംഭിച്ച സമയത്തും പ്രതിഷേധം ഉണ്ടായിരുന്നു.
സ്ഥലത്ത് കൊടികുത്തിനായി നേതാക്കൾ എത്തിയ സമയം സ്ഥലത്ത് ഉടമയും എത്തിയതോടെ നേരിയ വാക്കേറ്റവും ഉണ്ടായി. കെട്ടിടത്തിന്റെ പില്ലറും ബെൽറ്റും നിർമ്മിച്ചിരിക്കുന്നത് പുറമ്പോക്കിലേയ്ക്ക് ഇറക്കി ആണെന്നാണ് ആക്ഷേപം. ഓടയും ഇടവഴിയും കയ്യേറി കെട്ടിട നിർമ്മാണം നടത്തുന്നത് കടവിലേക്കുള്ള വഴി ഇല്ലാതാക്കും എന്ന് അഡ്വക്കേറ്റ് ആർ മനോജ് പറഞ്ഞു.
ഡിസിസി മെമ്പർ സന്തോഷ് മണർകാട് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട് അധ്യക്ഷത വഹിച്ചു. രാഹുൽ P.N.R, ബിബിൻ രാജ്, സാബു ജോസഫ് എന്നിവർ പ്രസംഗിച്ചു. അതേസമയം യാതൊരുവിധ കയ്യേറ്റം ഉണ്ടായിട്ടില്ലെന്നും നിയമപ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമാണ് നടക്കുന്നത് എന്നും സ്ഥലം ഉടമ വ്യക്തമാക്കി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments