പാലാ നഗരസഭ മുൻ ചെയർമാനും വ്യവസായിയും പ്ലാൻ്ററുമായിരുന്ന ബാബു മണർകാട് അനുസ്മരണം പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച 4 pm ന് കുരിശുപള്ളിക്കവയലിലുള്ള എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ വച്ച് നടത്തുന്നു.
അനുസ്മരണ സമ്മേളനം മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് പ്രസിഡൻ്റ് എൻ സുരേഷിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുൻ മന്ത്രി ശ്രീ.കെ .സി ജോസഫ്, ജോസഫ് വാഴയ്ക്കൻ ,നാട്ടകം സുരേഷ്, അഡ്വ.ടോമി കല്ലാനി, ഫിലിപ്പ് ജോസഫ് , ഫിൽസൺമാത്യൂസ്, തോമസ് കല്ലാടൻ , തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments