Latest News
Loading...

ലഹരിക്കെതിരെ എൻ്റെ ഒപ്പ് എന്ന പ്രോഗ്രാം സംഘടിപ്പിച്ചു.



പാലാ സെന്റ് തോമസ്  ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ്, റോവർ, റേഞ്ചർ,  വിമുക്തി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ എൻ്റെ ഒപ്പ് എന്ന പ്രോഗ്രാം സംഘടിപ്പിച്ചു.  കൊട്ടാരമറ്റം ബസ്സ് ടെർമിനനിൽ നടന്ന പരിപാടി പാലാ മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. 

പാലാ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ  ജക്സി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എക്സൈസ്  പ്രിവെൻറീവ് ഓഫീസർ  ഷാനവാസ് O.A പ്രോഗ്രാമിൽ സന്നിഹിതനായിരുന്നു. സമൂഹത്തിൻ്റെ വിവിധ തുറകളിൽ ഉള്ളവർ ഒപ്പ് രേഖപ്പെടുത്തിക്കൊണ്ട്  ഈ പ്രോഗ്രാമിനോടു സഹകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ മാത്യു സ്വാഗതം ആശംസിച്ചു. എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി അൽഫോൻസാ  ജോസഫ്, റോവർവർ ലീഡർ  നോബി ഡൊമിനിക്, റെയിഞ്ചർ ലീഡർ  അനിറ്റാ അലക്സ്, വിമുക്തി ക്ലബ്ബ് കൺവീനർ റെജി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments