പൂഞ്ഞാർ അടിവാരം സെന്റ് മേരീസ് ദൈവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളിന് തുടക്കമായി. വ്യാഴാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ വികാരി ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ തിരുനാൾ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ഫാ. സെബാസ്റ്റ്യൻ മുതിരെന്തി തിരുന്നാൾ സന്ദേശം നൽകി.
ശനിയാഴ്ച വൈകിട്ട് 4.45 ന് ആഘോഷമായ വി. കുർബാന, നൊവേന തുടങ്ങിയ തിരുക്കർമ്മങ്ങൾ റവ. ഫാ. സ്കറിയ വേകത്താനം കാർമികത്വം വഹിക്കും.6.15 ന് കുരിശടി യിലേക്ക് തിരുനാൾ പ്രദക്ഷിണം.പാലാ രൂപത വിശ്വാസ്വ പരിശീലന കേന്ദ്രം ഡയറക്ടർ, റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ സന്ദേശം നൽകും.
പ്രധാന തിരുനാൾ ദിവസമായ 24 തിയതി ഞായറാഴ്ച രാവിലെ 10.00 ന് നടക്കുന്ന തിരുനാൾ കുർബാനക്ക് ഫാ. ജോർജ്ജ് പറേക്കുന്നേൽ കാർമ്മികത്വം വഹിക്കും.ഫാ. ബെന്നറ്റ് നടുവിലേകിഴക്കേൽ തിരുന്നാൾ സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം , സ്നേഹവിരുന്ന്. വൈകിട്ട് 7.00 ന് ഗാനമേള
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments