Latest News
Loading...

മാരത്തോൺ മത്സരം നടത്തി ഗായത്രി സെൻട്രൽ സ്കൂൾ



പാലാ- പുലിയന്നൂർ ഗായത്രി സെൻട്രൽ സ്കൂളിൽ മാരത്തോൺ മത്സരം നടത്തപ്പെട്ടു. സ്കൂൾ വാർഷിക കായിക മേളയുടെ ഭാഗമായി നടത്തപ്പെടുന്ന അത്‌ലറ്റിക്ക് ഇവന്റിന്റെ മാരത്തോൺ മത്സരങ്ങൾ സ്കൂൾ പ്രിൻസിപ്പാൾ ബി.ജയകുമാർ ഉദ്ഘാടനം ചെയ്തു. ചേർപ്പുങ്കൽ ഹൈവേയിൽ നിന്ന് ആരംഭിച്ച് സ്കൂളിൽ അവസാനിച്ച ഈ മത്സരത്തിൽ അമ്പതിലധികം കുട്ടികൾപങ്കെടുത്തു. 
ഈ മത്സരത്തിൽ സീനിയർ വിഭാഗം ആൺകുട്ടികൾ നാല് കിലോമീറ്ററും പെൺകുട്ടികൾ രണ്ട് കിലോമീറ്ററും, കൂടാതെ ജൂനിയർ വിഭാഗം ആൺകുട്ടികളും പെൺകുട്ടികളും രണ്ട് കിലോമീറ്ററും ഓടി. മത്സരത്തിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments