കേരള ഓക്സിലിയറി ബ്രാഞ്ച് ഭാരവാഹികളുടെ ദ്വിദിന സമ്മേളനം 2024
നവംബർ 8, 9 തീയതികളിൽ കോട്ടയം സി എസ് ഐ റിട്രീറ്റ് സെന്ററിൽ നടത്തപ്പെട്ടു. ഓക്സിലിയറി കമ്മിറ്റി അംഗവും മാർത്തോമ്മാ സഭ വികാരി ജനറലുമായ വെരി റവ. മാത്യു ജോൺ അധ്യക്ഷത വഹിച്ചു.
ബിലീവേഴ്സ് ഈസ്റ്റൺ ചർച്ച് സഭ പരമാദ്ധ്യക്ഷൻ അഭി. ഡോ. മോറാൻ മോർ സാമുവൽ തെയോഫിലോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു.
വിശുദ്ധ ബൈബിൾ ഒരു പുരാതന ഗ്രന്ഥത്തെക്കാൾ ഉപരിയാണ്. അത് ദൈവത്തിന്റെ ജീവനുള്ളതും ജീവിപ്പിക്കുന്നതുമായ വചനമാണ്. അതിന്റെ സത്യം സമയത്തെയും കാലങ്ങളെയും മറികടക്കുന്നതാണെന്ന് മെത്രാപ്പോലീത്ത ഉദ്ഘാടന സന്ദേശത്തിലൂടെ പറഞ്ഞു.
ഓക്സിലിയറി വൈസ് പ്രസിഡന്റ് അഭി. വി. എസ്. ഫ്രാൻസിസ്, അഭി. ഡോ. മലയിൽ സാബു കോശി ചെറിയാൻ, റവ. ഡോ. എം. മാണി ചാക്കോ, റവ. ഡോ. വി. എസ്. വറുഗീസ്, റവ. ജിജി ജോൺ ജേക്കബ്, റവ. ജേക്കബ് ആന്റണി കൂടത്തിങ്കൽ, പാസ്റ്റർ ക്രിസ്റ്റഫർ വർഗീസ്, മെർലിൻ റ്റി. മാത്യു, ഡോ. സാബു റ്റി. തോമസ്, അഡ്വ. പി. വി. ചെറിയാൻ, ഷെവ. ഡോ. കോശി എം. ജോർജ്ജ് എന്നിവർ "പുരാതനവും പരമാർത്ഥവുമായ തിരുവചനം: ദൈവഹിതത്തിന്റെ പ്രതിധ്വനി" എന്ന വിഷയത്തെ അധികരിച്ച് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
സമാപന യോഗത്തിനും സമർപ്പണ ശുശ്രൂഷയ്ക്കും വെരി റവ. ജോർജ്ജ് മാന്തോട്ടം കോർ എപ്പിസ്‌കോപ്പ നേതൃത്വം നൽകി. കോട്ടയം ബ്രാഞ്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം കൊടുത്തു. കേരളത്തിന്റെ വിവിധ ബ്രാഞ്ചുകളിൽനിന്നും വൈദീകരും പാസ്റ്റർമാരും ഉൾപ്പെടെ 200 ൽ പരം പ്രതിനിധികൾ ദ്വിദിന സമ്മേളനത്തിൽ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments