ക്ലബ് പ്രസിഡന്റ് ലയൺ സെബാസ്റ്റ്യൻ പി ജെയുടെ അധ്യക്ഷതയിൽ പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി ത്തുരുത്തേൽ ഉത്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ റവ: ഡോക്ടർ ഷാജി ജോൺ അനുഗ്രഹ പ്രഭാക്ഷണം നടത്തി.
ലയൺ ഡിസ്ട്രിക് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും ഡിസ്ട്രിക് കോർഡിനേറ്റർ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ബോധവത്കരണ ക്ലാസും നടത്തി.
എൻ എസ് എസ് പ്രോഗ്രാം ഓഫിസർ മാരായ സിസ്റ്റർ ജെയ്മി എബ്രഹാം, ഡോക്ടർ റോസ്മേരി ഫിലിപ്പ്, എച്ച് ഡി എഫ് സി ബാങ്ക് മാനേജർ പ്രദീപ് ജി നാഥ് എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലബ് സെക്രട്ടറി പ്രസന്നൻ കെ പണിക്കർ, ട്രെഷറർ മാണി നൈനാൻ, റെജി സെബാസ്റ്റ്യൻ, ഡോക്ടർ മീരാ , മനു കെ എം , എൻ എസ് എസ് വോളിന്റിയർമാരായ അമൃതശ്രീ എസ്, അലീന സാലിച്ചൻ, സാന്ത്വന സി ജോൺ, ശ്രീലക്ഷ്മി എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കോളേജിന്റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് നടത്തിയ മെഗാ രക്തദാന ക്യാമ്പിൽ 60 പെൺകുട്ടികൾ രക്തം ദാനം ചെയ്തു. പാലാ മാർസ്ളീവാ മെഡിസിറ്റിയാണ് ക്യാമ്പിന് നേതൃത്വം നല്കിയത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments