Latest News
Loading...

ഉഴവൂർ വോളി: DiST അങ്കമാലി, അസംപ്‌ഷൻ ജേതാക്കൾ



ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നടന്ന ഇന്‍ര്‍ കൊളിജിയറ്റ് വോളിബോള്‍ മത്സരങ്ങള്‍ സമാപിച്ചു. പുരുഷവിഭാഗത്തില്‍ അങ്കമാലി ഡിപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി  കോളജും വനിതാ വിഭാഗത്തില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജും ചാമ്പ്യന്മാരായി . 




33-ാമത് സിസ്റ്റര്‍ ഗൊരേറ്റി മെമ്മോറിയല്‍ വനിതാ വിഭാഗം ഇന്റര്‍ കോളേജിയറ്റ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് തിരുവനന്തപുരം എസ്.എന്‍. കോളേജിനെ പരാജയപ്പെടുത്തി ജേതാക്കളായി. 



34 - മത് ബിഷപ്പ് തറയില്‍ മേമ്മോറിയല്‍ പുരുഷ വിഭാഗം വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഡിപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി  കോളേജ് അങ്കമാലി, കോഴഞ്ചേരി സെന്റ് തോമസ് കോളേജിനെ പരാജയപ്പെടുത്തി ജേതാക്കളായി. 



വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വൈക്കം ഡി.വൈ.എസ്.പി  സിബിച്ചന്‍ ജോസഫ് വിതരണം ചെയ്തു. പ്രോ- മാനേജര്‍ ഡോ.ടി.എം ജോസഫ് അധ്യക്ഷത വഹിച്ചുസമ്മാനദാന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ. സിന്‍സി ജോസഫ് കായിക വിഭാഗം മേധാവി ഡോ മാത്യൂസ് അബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments