ക്ഷേമ കാര്യം ചെയർമാൻ പി എം അബ്ദുൽ ഖാദർ,വാർഡ് കൗൺസിലർ നൗഫിയ ഇസ്മായിൽ സ്വാഗതം ആശംസിച്ചു. നഗരസഭ സെക്രട്ടറി ജോബിൻ ജോൺ പദ്ധതി വിശദീകരണം നൽകി. വാർഡ് കൗൺസിലർമാരായ നാസ്സർ വെള്ളൂപ്പറമ്പിൽ, സുനിൽ കുമാർ, ഹെൽത്ത് സൂപ്പർവൈസർ രാജൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.JHI അനീസ,ജോഷി താന്നിക്കൽ,ഹരിതകർമ സേന അംഗങ്ങൾ, സംസ്കരണ പ്ലാന്റ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
മാലിന്യ നിർമാർജന രംഗത്ത് നഗരസഭ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുന്നതാണെന്നും ആറുകളും തോടുകളും പൊതു സ്ഥലങ്ങളും മലിനമാക്കുന്നവർക്ക് എതിരെ പിഴ ഉൾപ്പടെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും നഗരസഭ ചെയർപേഴ്സൺ അറിയിച്ചു. നഗരസഭയെ മാലിന്യ മുക്തമാക്കുന്നതിന് മുഴുവൻ ജനങ്ങളുടെയും സഹായ സഹകരണം ഉണ്ടാവണമെന്നും നഗരസഭ ചെയർപേഴ്സൺ അഭ്യർത്ഥിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments