Latest News
Loading...

പാലാ മരിയ സദനത്തിന് തീക്കോയി ഗ്രാമപഞ്ചായത്ത് 6,23,047/- രൂപ സംഭാവന കൈമാറി



പാലാ മരിയസദനത്തിന്റെ അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്തിന്റെ വാർഡുകളിൽ നടത്തിയ പൊതുധനസമാഹരണ യജ്ഞത്തിൽ 6,23,047/- രൂപ സംഭാവനയായി ലഭിച്ചു. ഗ്രാമപഞ്ചായത്തിന് ലഭിച്ച തുകയും രസീത് ബുക്കുകളും പ്രസിഡണ്ട് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സന്തോഷ് മരിയസദനത്തിന് കൈമാറി. 


തീക്കോയി ഗ്രാമപഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് സന്തോഷ് മരിയസദനം നന്ദി രേഖപ്പെടുത്തുകയും അനുമോദിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ , ബിനോയ് ജോസഫ് , ജയറാണി തോമസുകുട്ടി മെമ്പർമാരായ സിറിൾ റോയി, സിബി രഘുനാഥൻ ,മാളു ബി മുരുകൻ , പി എസ് രതീഷ് , അമ്മിണി തോമസ് ,നജീമ പരിക്കൊച്ച്, അസിസ്റ്റൻറ് സെക്രട്ടറി സജി പി ടി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ഹരി മണ്ണുമഠം, പയസ് കവളംമാക്കൽ, ജോസുകുട്ടി , പിടിഎ പ്രസിഡണ്ട് ജോമോൻ പോർക്കാട്ടിൽ, അംഗൻവാടി ജീവനക്കാർ , കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു .





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments