Latest News
Loading...

കുറുവച്ചനെ സന്ദർശിച്ച് സുരേഷ് ഗോപി



താൻ ചെയ്യാൻ കാത്തിരിക്കുന്ന സിനിമ, ഒറ്റക്കൊമ്പനിലെ യഥാർത്ഥ നായകനായ 
കുരുവിനാക്കുന്നേൽ കുറുവച്ചനെ കാണാൻ സുരേഷ് ഗോപിയെത്തി. ഇടമറ്റത്തുള്ള കുറുവച്ചന്റെ വസതിയിൽ ഉച്ചയ്ക്ക് 11:30 യോടെയാണ് സുരേഷ് ഗോപി എത്തിയത്

 നാടകീയമായതും സംഭവബഹുലവുമായ ജീവിതം നിറഞ്ഞ കുറുവച്ചൻ്റെ ജീവിതകഥ സിനിമയാക്കുമ്പോൾ തൻ്റെ ഭാഗം സുരേഷ് ഗോപി അഭിനയിക്കണമെന്നായിരുന്നു കുറുവച്ചൻ്റെ ആഗ്രഹം. ഇതിനായുള്ള നടപടികൾ നടന്നുവരികയും ആണ്. 



പൃഥ്വിരാജ് നായകനായ സിനിമ, കടുവ സമാനമായ കഥയോടെ പുറത്തിറങ്ങിയിരുന്നു. ഇതിനെതിരെ കോടതിയിൽ പോയി അനുകൂല വിധി നേടിയ ചരിത്രവും കുറുവച്ചനുണ്ട്. രാഷ്ട്രീയത്തിലെ തിരക്കുകളും ഇലക്ഷനും മന്ത്രിസ്ഥാനവുമെല്ലാം സുരേഷ് ഗോപിക്ക് കുറുവച്ചൻ്റ കഥ അവതരിപ്പിക്കാൻ തടസ്സമായി. മന്ത്രിയെന്ന നിലയിലുള്ള തിരക്കകൾക്കിടയിലും കുറുവച്ചനാവാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി.



കുരുവിനാക്കുന്നേൽ വീട്ടിലെത്തിയ സുരേഷ് ഗോപിയെ കുറുവച്ചൻ ആഹ്ലാദത്തോടെ വരവേറ്റു. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു. കുറുവച്ചന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെ പരിചയപ്പെടുത്തി. കുറുവച്ചനെ സുരേഷ് ഗോപി പൊന്നാട അണിയിച്ചു.



തൻ്റെ വേഷം അവതരിപ്പിക്കാൻ കുറുവച്ചൻ മനസ്സിൽ കാത്തുസൂക്ഷിച്ച നടൻ നേരിൽ കാണാനെത്തിയത് കുറുവച്ചനും ഏറെ ആഹ്ലാദമായി. മന്ത്രിയുടെ സന്ദർശന വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധിയാളുകളുമെത്തിയിരുന്നു.

 


ഒറ്റക്കൊമ്പൻ എന്ന പേരിൽ കുറുവച്ചൻ്റെ കഥ പറയുന്ന ചിത്രം ഉടൻ ഉണ്ടാകുമെന്നും കേന്ദ്രത്തിൽ നിന്നും അനുമതി ഉടൻ ലഭിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. അമിത് ഷാ ഇതിനായുള്ള അനുമതി വാങ്ങിത്തരും എന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ അഭിനയിക്കാൻ നിയമഭേദഗതി വേണമോ എന്ന ചോദ്യത്തിനോട് അദ്ദേഹം ക്ഷുഭിതനായി പ്രതികരിക്കുകയും ചെയ്തു. പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ. അഡ്വക്കേറ്റ് എസ് ജയസൂര്യൻ, എൻ ഹരി, ബിജു പുളിക്കക്കണ്ടം എന്നിവരും കുരുവിനാക്കുന്നേൽ വസതിയിൽ എത്തിയിരുന്നു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments