മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തി. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള കോട്ടയം ജില്ലാ പോലീസ് സെൽഫ് ഡിഫൻസ് ട്രെയിനർമാരാണ് പരിശീലനം നൽകിയത്.
അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജയശ്രീ ആർ. അധ്യക്ഷത വഹിച്ചു. ലീഗൽ സർവീസ് പ്രതിനിധി വി. എം.അബ്ദുള്ള ഖാൻ,അധ്യാപകരായ ശ്രീജ പി. വി.,റെജി ജോർജ് എന്നിവർ പ്രസംഗിച്ചു. സിവിൽ പോലീസ് ഓഫീസർമാരായ പ്രസീജ എസ്. പി., നീതു ദാസ്, ശിശിര മോൾ,രമ്യ എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments