പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ യുവതീയുവാക്കൾക്കായുള്ള ബ്രാൻഡ് 'ശീമാട്ടി യങ്ങി'ന്റെ അഞ്ചാമത്തെ ഷോറൂം കോട്ടയം പാലായിൽ ഇന്നലെ (ഒക്ടോബർ 31 ന്) പ്രവർത്തനം ആരംഭിച്ചു. വുമൺസ് വിയർ, മെൻസ് വിയർ, കിഡ്സ് വിയർ എന്നീ വിഭാഗങ്ങളും വൈറ്റ് വെഡിങ് ഗൗണുകളുടെ എക്സ്ക്ലൂസീവ് കളക്ഷനായ 'ദി സെലസ്റ്റും' ഉൾപ്പടെ മൂന്ന് നിലകളിലായാണ് പാലായിൽ യങ്ങ് ഒരുങ്ങിയിട്ടുള്ളത്. പാലാ എം എൽ എ മാണി സി കാപ്പന്റെയും പാലാ നഗരസഭ ചെയർമാൻ ഷാജു വി തുരുത്തന്റെയും സാന്നിധ്യത്തിൽ ശീമാട്ടി സിഈഓ ബീന കണ്ണൻ 'യങ്ങ്' ഉദ്ഘാടനം നിർവഹിച്ചു.
വൈറ്റ് വെഡിങ് ഗൗണുകളുടെ എക്സ്ക്ലൂസീവ് കളക്ഷനായ 'ദി സെലസ്റ്റി'ന്റെ ഉദ്ഘാടനം എം എൽ എ മാണി സി കാപ്പൻ നിർവഹിച്ചു. സ്ത്രീകളുടെ മാത്രം കാഷ്വൽ വസ്ത്രങ്ങളുടെ ഷോറൂം ആയിരുന്ന ശീമാട്ടി യങ്ങിനെ കിഡ്സ്, മെൻസ് ആൻഡ് വുമൺസ് വെയർ ഫോർമാറ്റിലേക്ക് മാറ്റിക്കൊണ്ടാണ് ശീമാട്ടി യങ്ങിന്റെ പുതിയ സ്റ്റോറുകളുടെ വരവ്. സ്ത്രീകളുടെയും പുരുഷൻമാരുടെയും കുട്ടികളുടെയും ഫാഷനബിളും ട്രെൻഡിങ്ങും ആയ ഏറ്റവും പുതിയ കളക്ഷനുകളും വൈറ്റ് വിവാഹ ഗൗണുകളുടെ ഏറ്റവും വലിയ ശേഖരവും ഉൾപ്പെടുത്തിക്കൊണ്ട് 12000 സ്‌ക്വയർ ഫീറ്റിലാണ് സ്റ്റോർ തയ്യാറാക്കിയിട്ടുള്ളത്.
"ശീമാട്ടി എന്ന് പറയുമ്പോൾ നമുക്ക് കോട്ടയം ശീമാട്ടി ആയിരുന്നു ഇതുവരെ. ശീമാട്ടി യങ്ങ് പോലൊരു സംരംഭം പാലായിൽ തുടങ്ങിയതിൽ സന്തോഷമുണ്ട്, ശീമാട്ടിക്കും ബീന കണ്ണനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു" എം എൽ എ പറഞ്ഞു.
"സ്ത്രീകളുടെ കാഷ്വൽ വസ്ത്രങ്ങൾ മാത്രം കിട്ടുന്നയിടത്തു നിന്നും കുട്ടികൾക്കും പുരുഷന്മാർക്കും വേണ്ട വസ്ത്രങ്ങൾ കൂടി ഉൾപ്പെടുത്തി ഒരു ഫാമിലി കാഷ്വൽ വെയർ ഹബ്ബ് ആക്കി ശീമാട്ടി യങ്ങിനെ ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ശീമാട്ടിയുടെ വൈറ്റ് വെഡിങ് ഗൗണുകളുടെ എക്സ്ക്ലൂസീവ് കളക്ഷനായ ദി സെലസ്റ്റും പാലാ യങ്ങിൽ ഒരുക്കിയിട്ടുണ്ട്. ഉയർന്ന നിലവാരവും ഫാഷനബിളുമായ കാഷ്വൽ വസ്ത്രങ്ങൾക്കൊപ്പം ക്രിസ്ത്യൻ വൈറ്റ് വെഡിങ് ഗൗണുകളും സാരികളും ഇനി പാലാക്കാർക്ക് യങ്ങിൽ നിന്ന് ലഭിക്കും. പാലായിലെ ജനങ്ങൾ ശീമാട്ടിയെ സ്വീകരിച്ചതിൽ അതിയായ സ്നേഹവും സന്തോഷവുമുണ്ട്." ബീന കണ്ണൻ പറഞ്ഞു.
പാലാ നഗരസഭ വൈസ് ചെയർപേഴ്സൺ ലീന സണ്ണി, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സാവിയോ കാവുകാട്ട്, ബിന്ദു മനു, ലിസിക്കുട്ടി മാത്യു, ബൈജു കൊല്ലംപറമ്പിൽ എന്നിവരും ഒപ്പം മറ്റ് കൗൺസിലർമാരും ചടങ്ങിൽ പങ്കെടുത്തു. പാലാ ഈരാറ്റുപേട്ട റൂട്ടില്‍ ചെത്തിമറ്റത്ത് മോട്ടോര്‍വാഹനവകുപ്പ് ഓഫീസിന് എതിര്‍വശത്തായാണ് ശീമാട്ടി യംഗ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
പാലായ്ക്ക് പുറമെ കൊച്ചി, കോട്ടയം, തിരൂർ, കോഴിക്കോട് ഹൈലൈറ്റ് മാൾ എന്നിവിടങ്ങളിൽ ശീമാട്ടി യങ്ങിന്റെ ഷോറൂമുകളുണ്ട്. കൂടുതൽ യങ്ങുകൾ ഉടനെത്തന്നെ തുറക്കും എന്ന് ബീന കണ്ണൻ പ്രസ്താവിച്ചു. ഒരു കുടുംബത്തിന് വിവാഹത്തിനും മറ്റ് ആഘോഷങ്ങൾക്കും ആവശ്യമായ എല്ലാത്തരം സെലിബ്രിറ്റി വസ്ത്രങ്ങളും ലഭിക്കുന്ന, മലബാറിലെ ഏറ്റവും വലിയ ഫാമിലി സെലിബ്രേഷൻ സ്റ്റോറായ ശീമാട്ടി ക്രാഫ്റ്റഡ് കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം പ്രവർത്തിച്ചു വരുന്നു. ഇടത്തരം ടൗണുകളിൽ സാരികൾക്ക് വേണ്ടി മാത്രമായി ശീമാട്ടിയുടെ ഗ്രേറ്റ് ഇന്ത്യൻ സാരീസ് എന്ന സ്റ്റോറും പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും മികച്ച ഫാഷൻ അനുഭവങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ലോകോത്തര നിലവാരമുള്ള വിപുലമായ വസ്ത്ര ശേഖരമാണ് ഉപഭോക്താക്കൾക്കായി ശീമാട്ടി ഒരുക്കുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments