Latest News
Loading...

പിണറായി -പോലീസ്- ആർ എസ് എസ് കൂട്ടുകെട്ടിനെതിരെ എസ്.ഡി പി.ഐ. പ്രചാരണ ജാഥയ്ക്ക് തുടക്കമായി.



പിണറായി പോലീസ്- ആർ എസ് എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന തലക്കെട്ടിൽ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന ജന ജാഗ്രത  ക്യാമ്പയിന്റെ ഭാഗമായി എസ് ഡി. പി. ഐ. പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റ് ഹലിൽ തലപള്ളിൽ നയിക്കുന്ന വാഹന പ്രചാരണജാഥ ജില്ലാ ഖജാൻജി കെ. എസ് ആരിഫ് ഉത്ഘാടനം ചെയ്തു. ഇടതു സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തെയും, പോലീസ് ആർഎസ്എസ് കൂട്ടുകെട്ടിനേയും തുറന്നു കാണിക്കുന്നതിനു വേണ്ടിയാണ്  എസ്.ഡി.പി.ഐ, പ്രചാരണ കാമ്പയിൻ സംഘടിപ്പിച്ചിട്ടുള്ളത് എന്ന് കെ.എസ്. ആരിഫ് പറഞ്ഞു.




കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന സ്വർണ്ണ കടത്തുകളിൽ മലപ്പുറത്ത് നടക്കുന്നത് രാജ്യദ്രോഹ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സംഘപരിവാർ താല്പര്യങ്ങളുടെ ഭാഗമാണ്. രണ്ടാം പിണറായി സർക്കാർ പൂർണ്ണ പരാജയമാണെന്ന് ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.  ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സഫിർ കുരുവനാൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ സി.പി. അജ്മൽ മുഖ്യപ്രഭാഷണം നടത്തി. 




മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലി, ജാഥാ ക്യാപ്റ്റൻ ഹലിൽ തലള്ളിൽ, ഖജാൻജി ബിനു നാരായണൻ, വി എസ് ഹിലാൽ, എസ്.എം. ഷാഹിദ് ഇസ്മായിൽ കീഴേടം , സി.എച്ച് ഹസീബ്, യാസിർ കാരയ്ക്കാട് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. പ്രചാരണ ജാഥയുടെ രണ്ടാം ദിവസമായ ഇന്ന്  വൈകിട്ട് നാല് മണിക്ക് തെക്കേക്കരയിൽ നിന്ന് ആരംഭിച്ച് വൈകിട്ട്  8 മണിയ്ക്ക് സെന്‍ട്രല്‍ ജംഗ്ഷനില്‍  സമാപിക്കും . 





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments