Latest News
Loading...

കോട്ടയം ജില്ലാ സഹോദയ സ്കൂൾ കലോത്സവം "സർഗ്ഗസംഗമം 2024" ലേബർ ഇന്ത്യയിൽ




 ഒക്ടോബർ 5, 9, 17, 18, 19 തീയതികളിൽ ലേബർ ഇന്ത്യ സ്കൂളിൽ നടക്കുന്ന സഹോദയ സർഗ്ഗസംഗമം 2024-ന്റെ ലോഗോ പ്രകാശനവും അനുഗ്രഹ പ്രഭാഷണവും ലേബർ ഇന്ത്യ ഗ്രൂപ്പ് ഫൗണ്ടർ ചെയർമാൻ ജോർജ് കുളങ്ങര നിർവഹിച്ചു.




കോട്ടയം സഹോദയ പ്രസിഡണ്ട് ബെന്നി ജോർജ് അധ്യക്ഷനായ യോഗത്തിൽ ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക് സ്കൂൾ പ്രിൻസിപ്പലും, സർഗ്ഗസംഗമം ജനറൽ കൺവീനറുമായ ശ്രീമതി സുജ കെ ജോർജ് സ്വാഗത പ്രസംഗം നടത്തി. 



.യോഗത്തിൽ ലേബർ ഇന്ത്യ സ്കൂൾ മാനേജിങ് ഡയറക്ടർ ശ്രീ രാജേഷ് ജോർജ് കുളങ്ങര, കോട്ടയം സഹോദയ വർക്കിംഗ് പ്രസിഡണ്ടും, ലൂർദ് പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ ഫാദർ ഷിജു പറത്താനം, കോട്ടയം സഹോദയ ജനറൽ സെക്രട്ടറിയും, അരവിന്ദ വിദ്യാമന്ദിർ, പള്ളിക്കത്തോട് പ്രിൻസിപ്പലുമായ ശ്രീമതി കവിത ആർ.സി, സഹോദയ വൈസ് പ്രസിഡന്റും, സേക്രെഡ് ഹാർട്ട്‌ പബ്ലിക്‌ സ്കൂൾ, കിളിമല പ്രിൻസിപ്പലുമായ ഫാദർ പയസ് ജോസഫ് പായിക്കാട്ട്മറ്റത്തിൽ,  സഹോദയ ട്രഷററും, ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ, പുതുപ്പള്ളി പ്രിൻസിപ്പലുമായ ഫാദർ ജോഷ് കാഞ്ഞുപറമ്പിൽ, ഗുരുകുലം ഡയറക്ടർ ടിനു രാജേഷ് എന്നിവർ  പങ്കെടുത്തു .




സ്കൂൾ റെസിഡന്റ് പ്രിൻസിപ്പൽ അനിത ആൻഡ്രൂ, വിവേക് അശോക്, അമലു സെബാസ്റ്റ്യൻ, അരവിന്ദ് ആർ നായർ, ജാക്സൺ കുര്യാക്കോസ്, ശരണ്യ കെ പി. എന്നിവരുടെ നേതൃത്വത്തിൽ പ്രോഗ്രാം കമ്മിറ്റി ഓഫീസ് രൂപീകരിച്ച് 25 ഓളം കമ്മിറ്റികളിലായി നാല്പതോളം അധ്യാപകരെയും നൂറിൽപരം വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി പ്രവർത്തനമാരംഭിച്ചു. 

നാല് ജില്ലകളിൽ നിന്നും 120 സ്കൂളുകളും 23 വേദികളിലായി 150 ഇനങ്ങളും 6000 ൽ അധികം മത്സരാർത്ഥികളും മത്സര വേദികളിൽ മാറ്റുരക്കുന്നു .



വാർത്താസമ്മേളനത്തിൽ ലേബർ ഇന്ത്യ സ്കൂൾ മാനേജിങ് ഡയറക്ടർ ശ്രീ രാജേഷ് ജോർജ് കുളങ്ങര, കോട്ടയം സഹോദയ വർക്കിംഗ് പ്രസിഡണ്ടും, ലൂർദ് പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ ഫാദർ ഷിജു പറത്താനം, കോട്ടയം സഹോദയ ജനറൽ സെക്രട്ടറിയും, അരവിന്ദ വിദ്യാമന്ദിർ, പള്ളിക്കത്തോട് പ്രിൻസിപ്പലുമായ ശ്രീമതി കവിത ആർ.സി, സഹോദയ വൈസ് പ്രസിഡന്റും, സേക്രെഡ് ഹാർട്ട്‌ പബ്ലിക്‌ സ്കൂൾ, കിളിമല പ്രിൻസിപ്പലുമായ ഫാദർ പയസ് ജോസഫ് പായിക്കാട്ട്മറ്റത്തിൽ,  സഹോദയ ട്രഷററും, ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ, പുതുപ്പള്ളി പ്രിൻസിപ്പലുമായ ഫാദർ ജോഷ് കാഞ്ഞുപറമ്പിൽ, ഗുരുകുലം ഡയറക്ടർ ടിനു രാജേഷ് എന്നിവർ  പങ്കെടുത്തു .

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments