21 -ാ മത് കോട്ടയം റവന്യു ജില്ലാ സ്‌കൂള്‍ അത്ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമായി. പാലാ മുനിസിപ്പല്‍ സിന്തറ്റിക് സ്റ്റേഡിയത്തില്‍ മത്സരങ്ങളുടെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു. കോട്ടയം ഡിഡിഇ സുബിന്‍ പോള്‍ പതാക ഉയര്‍ത്തി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, എഇഒ ഷൈല ബി, വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ, സാജന്‍ അലക്‌സ്, ജിജി കെ ജോസ്, എബി ചാക്കോ, ബിജു ആന്റണി, ജോബി വര്‍ഗീസ്, ജോസിറ്റ് ജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആദ്യദിനത്തിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 93 പോയിന്റുമായി ഈരാറ്റുപേട്ട ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. 86 പോയിന്റോടെ പാലാ ഉപജില്ലാ രണ്ടാമതും 61 പോയിന്റുമായി കാഞ്ഞിരപ്പള്ളി ഉപജില്ല മൂന്നാം സ്ഥാനത്തമുണ്ട്. സ്‌കൂളുകളില്‍ 7 സ്വര്‍ണവും 9 വെള്ളിയും 2 വെങ്കലവുമായി 63.5 പോയിന്റോടെ എസ്എംവി സ്‌കൂള്‍ ഒന്നാമതെത്തി. 27 പോയിന്റോടെ പാലാ സെന്റ് തോമസ് രണ്ടാം സ്ഥാനത്തും 17 പോയിന്റോടെ ഗവ വിഎച്ച്എസ്എസ് മുരിക്കുംവയല്‍ മൂന്നാംസ്ഥാനത്തുമെത്തി.
ജില്ലയിലെ 13 ഉപജില്ലകളില്‍ നിന്നുള്ള 2500 ഓളം കായിക പ്രതിഭകള്‍ ആണ് മൂന്നു ദിവസത്തെ കായിക മേളയില്‍ പങ്കെടുക്കുന്നത്. 99 ഈങ്ങളിലാണ് മത്സരം നടക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ പാലാ നഗരസഭ അധ്യക്ഷന്‍ ഷാജു വി തുരുത്തേല്‍ അധ്യക്ഷത വഹിച്ചു. പാലാ ഡിഇഓ സത്യപാലന്‍ പി സ്വാഗതം ആശംസിച്ചു. . ഒക്ടോബര്‍ 25 ന് കായികമേളസമാപിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments