പ്ലാശനാൽ : പാലാ സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച് ഒരിക്കൽ കൂടി പ്ലാശനാൽ ഗവൺമെന്റ് എൽ പി സ്കൂൾ തങ്ങളുടെ കരുത്തറിയിച്ചു. പങ്കെടുത്ത 43 സ്കൂളുകളിൽ ഓവറോൾ മൂന്നാം സ്ഥാനവും ഗവൺമെന്റ് സ്കൂളുകളിൽ ഒന്നാം സ്ഥാനവും തലപ്പലം പഞ്ചായത്തിലെ സ്കൂളുകളിൽ ഒന്നാം സ്ഥാനവും സ്കൂൾ കരസ്ഥ മാക്കി.
.കുഞ്ഞുങ്ങളുടെ കഠിനപ്രയത്നവും, പിടിഎയുടെയും രക്ഷകർത്താക്കളുടെയും പൂർണ്ണ പിന്തുണയും പ്രോത്സാഹനവുമാണ് ഈ വിജയത്തിന്റെ പിന്നിലെന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി ജയ്മോൾ പി തോമസ് അഭിപ്രായപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments