Latest News
Loading...

പാലാ സ്റ്റേഡിയത്തില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം



പാലാ  മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ കുറവിലങ്ങാട് ഉപജില്ലയുടെ കായികമേളക്കിടെ സംഘര്‍ഷം. നഗരസഭാ ജീവനക്കാരന് പരിക്കേറ്റു.  കായികമേള കാണുന്നതിനായി എത്തിയ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ നഗരസഭ ജീവനക്കാരനായ ഷൈനിനെ പുറകില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുകയായിരുന്നു. ഷൈനിന്റെ കഴുത്തിനാണ് അടിയേറ്റത്. 




സംഭവമറിഞ്ഞ് പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ സ്റ്റേഡിയത്തില്‍ എത്തി. ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് ഉടന്‍ സ്ഥലത്തെത്തിയ പാലാ പോലീസ് നാല് പേരെ പിടികൂടി. ഈ സംഘത്തില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിച്ച് വരുന്നു. 





പിടിയിലായവരില്‍ 2 പേര്‍ യൂണിഫോമിലാണ് എത്തിയത്. ക്ലാസ് കട്ട് ചെയ്ത് കായികമേള കാണാന്‍ എത്തിയതാണെന്നാണ് പറയുന്നത്. ഇവര്‍ മദ്യപിച്ചിരുന്നതായി സംഭവസ്ഥലത്ത് എത്തിയവര്‍ പറഞ്ഞു. പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ട്. 





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments