Latest News
Loading...

അപകടപാതയായി പാലാ പൊന്‍കുന്നം റോഡ്



ഒരു തീര്‍ത്ഥാടനകാലം കൂടി ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാലാ പൊന്‍കുന്നം റോഡില്‍ അപകടങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. ദിവസേന ഒരു അപകടമെങ്കിലും ഈ റൂട്ടില്‍ ഉണ്ടാകുന്നതായാണ് കണക്ക്. റോഡിലെ അപകടാവസ്ഥ സംബന്ധിച്ച്  നാറ്റ്പാക് റിപ്പോര്‍ട്ട് അടക്കം ഉണ്ടായെങ്കിലും അപകടം കുറയ്ക്കാനുള്ള നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല. 




പൈക ഏഴാം മൈല്‍ വെള്ളിയാഴ്ച വെളുപ്പിന് രണ്ടു മണിയ്ക്ക് മിനി വാന്‍ വീട്ടിലേയ്ക്ക് ഇടിച്ച് കയറി അപകടമുണ്ടായി.  കോഴിക്കോട്ട് നിന്നും പത്തനംതിട്ടയ്ക്ക്  മീനുമായി പോയ മിനി വാനാണ് രോഡിന്റെ വലതുവശത്തേയ്ക്ക് ഓടി വീടിന്റെ സംരക്ഷണഭിത്തി തകര്‍ത്ത് നന്നത്.  റോഡരികിലെ സോളാര്‍ വഴി വിളക്കും  വീടിന്റെ ചുറ്റുമതിലും തകര്‍ന്നു.  കോഴിക്കോട് സ്വദേശിയായ ഡ്രൈവര്‍ വലിയ പരിക്കുകള്‍ ഒന്നുമില്ലാതെ രക്ഷപ്പെട്ടു. 




പാലാ കുറ്റില്ലത്ത് തീര്‍ത്ഥാടകവാഹനം ഇന്നലെ അപകടത്തില്‍പെട്ടിരുന്നു. റോഡരികിലെ മരത്തിലിടിച്ച വാഹനം മറിയുകയും ചെയ്തു. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുന്നവരുടെ വാഹനങ്ങള്‍ അപകടത്തില്‍പെട്ടത്  റോഡില്‍ മറ്റ് സ്ഥലങ്ങിലും കാണാന്‍ കഴിയും. ഇതര സംസ്ഥാനത്ത് നിന്നും എത്തുന്ന പതിനായിരക്കണക്കിന് തീര്‍ത്ഥാടകരുടെ ആയിരക്കണക്കിന് വാഹനങ്ങള്‍ കൂടി ഈ റോഡിലേയ്ക്ക് എത്തുമ്പോള്‍ അപകടങ്ങളുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. 





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments