പാലായില്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ തിരുനാളിനോട് അനുബന്ധിച്ച് തിരുക്കുടുംബ സംഗമം നടത്തും. 31ന് രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ പാലാ പഴയ പള്ളി പാരിഷ് ഹാളില്‍ ആണ് സംഗമം .അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം നിര്‍വഹിക്കും. ളാലം പഴയ പള്ളി വികാരി ഫാ.ജോസഫ് തടത്തില്‍ അധ്യക്ഷനാകും. ഫാ. ജോസഫ് മാലപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും. സമ്മേളനന്തരം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.
കുട്ടികളും വയോജനങ്ങളുമടക്കം 1200 പരം പേര്‍ സംഗമത്തില്‍ പങ്കെടുക്കും. ഫാ.ജോണ്‍ മറ്റമുണ്ടയില്‍, തങ്കച്ചന്‍ കാപ്പന്‍, ജോഷി വട്ടക്കുന്നേല്‍ , ബേബി ജോസഫ്, സിസ്റ്റര്‍ ജോസ്മിത എസ് എം എസ്, ബെന്നി ജോണ്‍, ജോര്‍ജുകുട്ടി മേനോംപറമ്പില്‍, ഡോ.കെ കെ ജോസ്, രാജീവ് കൊച്ചുപറമ്പില്‍, ബോസ് മാന്‍ നെടുമ്പാലക്കുന്നേല്‍ തുടങ്ങിയവര്‍ സംഗമത്തില്‍ സംസാരിക്കും. ഫാ.ജോസഫ് ആലഞ്ചേരി കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
വാര്‍ത്ത സമ്മേളനത്തില്‍ തങ്കച്ചന്‍ കാപ്പന്‍ , ബെന്നി കന്യാറ്റു കുന്നേല്‍, ജോഷി വട്ടക്കുന്നേല്‍, കുര്യാക്കോസ് മണിക്കൊമ്പേല്‍, ഔസേപ്പച്ച മഞ്ഞക്കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments