Latest News
Loading...

ബെറ്റർ ഹോംസ് എക്സിബിഷന് തുടക്കമായി



ജെസിഐ പാലാ ടൗണിന്റെ നേതൃത്വത്തിൽ പതിനേഴാമത് ബെറ്റർ ഹോംസ് എക്സിബിഷന് തുടക്കമായി. ജോസ് കെ മാണി എം. പി എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.ഒക്ടോബർ 10 മുതൽ 13 വരെ പാലാ മുൻസിപ്പൽ ടൗൺഹാളിലാണ് എക്സിബിഷൻ നടക്കുന്നത്. 
 അമ്പതോളം വ്യത്യസ്തമായ സ്റ്റാളുകളും വിവിധയിനം കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും ഉൾപ്പെടുത്തിയാണ് എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നത്.




കലാപരിപാടികളും മത്സരങ്ങളും എക്സിബിഷനോട്  അനുബന്ധിച്ചു നടത്തപ്പെടും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. എല്ലാ ദിവസവും സന്ദർശകർക്കായി സമ്മാനം കൂപ്പൺ നറുക്കെടുപ്പും ഉണ്ടായിരിക്കും.  ജെ സി ഐ പാലാ ടൗൺ  പ്രസിഡന്റ് പ്രൊഫസർ ടോമി ചെറിയാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ  പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ അഗ്രി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു . കലാ മത്സരങ്ങളുടെ ഉദ്ഘാടനം ജെസിഐ സോൺ പ്രസിഡന്റ് അഷ്റഫ് ഷെരീഫ് നിർവഹിച്ചു.





.പതിനൊന്നാം തീയതി എന്റെ പാലാ എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി മത്സരവും, നൂറു പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ച വിനായക് നിർമ്മലിനെ ആദരിക്കലും നടക്കും.പന്ത്രണ്ടാം തീയതി നടക്കുന്ന മെഗാ ട്രഷർ ഹണ്ട് മത്സരം പാലാ ഡിവൈഎസ്പി കെ സദൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് എക്സിബിഷൻ ഹാളിൽ  ഗാനമേള അരങ്ങേറും. സമാപന ദിവസമായ പതിമൂന്നാം തീയതി രാവിലെ മുതൽ കയ്യെഴുത്ത് മത്സരം സംഘടിപ്പിക്കും. 11 മണിക്ക് പ്രമുഖ പാമ്പ് വിദഗ്ധൻ വാവാ സുരേഷിന്റെ പ്രകടനം നടക്കും.തുടർന്ന് കാർഷിക ക്വിസ് മത്സരം നടക്കും. സമാപന സമ്മേളനത്തിൽ ഫ്രാൻസിസ് ജോർജ്ജ് എം.പി മുഖ്യ അതിഥി ആയിരിക്കും. മാണി സി കാപ്പൻ എംഎൽഎ സമ്മാനദാനം നിർവഹിക്കും.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments