Latest News
Loading...

കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.




കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ രാജിവയ്ക്കുക, അവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് എന്‍.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പര്‍ തോമസ് കല്ലാടന്‍ യോഗം ഉദ്ഘാടനം ചെയ്തു.




പ്രൊഫ.സതീശ് ചൊള്ളാനി, സന്തോഷ് മണര്‍കാട്ട്, സാബു അബ്രഹാം, ബിജോയി എബ്രാഹം, ശോഭാ സലിമോന്‍, ഷോജി ഗോപി, ജയിംസ് ജീരകത്തില്‍, പ്രേംജിത്ത് ഏര്‍ത്തയില്‍, തോമസുകുട്ടി നെച്ചിക്കാട്ട്, പയസ് മാണി, ഹരിദാസ് അടമത്ര, രാജു കോനാട്ട്, കെ.ജെ ദേവസ്യ, രാജു കൊക്കോപ്പുഴ, ബിബിന്‍ രാജ്, അര്‍ജുന്‍ സാബു, കിരണ്‍ അരീക്കല്‍, മാത്യു കണ്ടത്തിപ്പറമ്പില്‍, ടോണി തൈപ്പറമ്പില്‍, ആര്യ സബിന്‍, അഡ്വ.ഷാജി ഇടേട്ട്, 



അഡ്വ. റെജി തുരുത്തിപ്പള്ളില്‍, അഡ്വ. ജയദീപ് പാറയ്ക്കല്‍, അനില്‍ മാധവപ്പള്ളി, മോഹന്‍കുമാര്‍, തോമാച്ചന്‍ പുളിന്താനം, സോണി ഓടച്ചുവട്ടില്‍, സത്യനേശന്‍ തോപ്പില്‍, ജായിസ് മാത്യു, ബിബിന്‍ പൂവക്കുളം, ബാബു കുഴിവേലില്‍, ഉതുപ്പാന്‍ നെടുമ്പള്ളി, ബാബു മുളമൂട്ടില്‍, വിജയകുമാര്‍ തിരുവോണം, ഗോപകുമാര്‍ തറപ്പില്‍, ഭാസ്‌കരന്‍ നായര്‍ മാളിയേക്കല്‍, ജയിംസ് കുന്നേല്‍, ടെന്‍സന്‍ വലിയകാപ്പില്‍, മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments