പാലാ നഗരസഭയെയും ഭരണങ്ങാനം ഗ്രാമപഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് നവീകരണത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. ഞൊണ്ടിമാക്കല്‍ കവലയില്‍ നിന്നും ആരംഭിച്ച് മരിയസദനം, ഇളംതോട്ടംകവ വഴി പ്രവിത്താനത്തെത്തുന്നതാണ് റോഡ്. വര്‍ഷങ്ങളായി തകര്‍ന്നു കിടന്നിരുന്ന റോഡിലൂടെയുള്ള യാത്ര ഏറെ ദുരിത പൂര്‍ണമായിരുന്നു. മാണി സി കാപ്പന്‍ എംഎല്‍എ, ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരുകോടി 32 ലക്ഷം രൂപ റോഡ് നവീകരണത്തിനായി അനുവദിച്ചത്.
രണ്ട് റീച്ചുകളായാണ് റോഡ് നവീകരിക്കുന്നത്. 75 ലക്ഷം രൂപയുടെ ആദ്യഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. എട്ടു മീറ്റര്‍ വീതിയിലാണ് റോഡ് നവീകരിക്കുന്നത്. റോഡിന്റെ രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങളും വര്‍ഷകാലത്തിനു മുമ്പുതന്നെ പൂര്‍ത്തീകരിക്കാന്‍ ആണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും വൈകി.
രണ്ടാംഘട്ട ജോലികള്‍ നടക്കുന്ന ഭാഗങ്ങളും തകര്‍ന്നടിഞ്ഞ നിലയിലാണ്. ഇളംതോട്ടം കവലയ്ക്ക് സമീപം കലുങ്ക് നിര്‍മാണജോലികള്‍ നടന്നുവരികയാണ്. ഇവിടം മുതല്‍ മരിയസദനത്തിന് സമീപംവരെ റോഡ് കയറ്റമാണ്. മഴ പെയ്യുമ്പോള്‍ 200 മീറ്ററോളം റോഡിലൂടെ വെള്ളം താഴേയ്ക്കാണ് ഒഴുകിയെത്തുന്നത് ഇതുമൂലം റോഡിലെ വെള്ളക്കെട്ടും രൂക്ഷമായിരുന്നു. ഇത് കണക്കിലെടുത്താണ് ഇവിടെ കലുങ്ക് നിര്‍മിക്കുന്നത്.
റോഡിന്റെ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്യും. മരിയസദനത്തിന് മുന്നില്‍ ടാര്‍ അവശേഷിക്കാത്ത തരത്തിലാണ് റോഡ് തകര്‍ന്നുകിടന്നിരുന്നത്. ആധുനിക നിലവാരത്തില്‍ റോഡ് നിര്‍മ്മിക്കുന്നതോടെ ചൂണ്ടച്ചേരി എന്‍ജിനീയറിങ് കോളേജ് , ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് ഈ മേഖലയിലുള്ളവര്‍ക്ക് പ്രവിത്താനം ടൗണില്‍ പ്രവേശിക്കാതെ എളുപ്പത്തില്‍ എത്താന്‍ കഴിയും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments