Latest News
Loading...

നെല്‍കൃഷി കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും - നെല്‍കൃഷി സംരക്ഷണ സമിതി



രാമപുരം: നെല്‍കൃഷി കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ മുന്‍കൈ എടുത്ത് രാമപുരം നെല്‍കൃഷി സംരക്ഷണ സമിതി. പഞ്ചായത്തിലെ വെള്ളിലാപ്പിള്ളി പാടശേഖരത്ത് കാര്യപ്പുറത്ത് സന്തോഷിന്റെ ഉടമസ്ഥതയിലുള്ള 4 ഏക്കറോളം തരിശായി കിടന്നിരുന്ന പാടത്ത് നെല്‍കൃഷി സംരക്ഷണ സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ നെല്‍വിത്ത് വിതച്ച് നെല്‍കൃഷിക്ക് പുതുജീവന്‍ നല്‍കി. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്‍ ഉദ്ഘാടനം ചെയ്തു. 




വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിന്‍ പൊരുന്നക്കോട്ട് അദ്ധ്യക്ഷത വഹിച്ചു. രാമപുരം കൃഷിഭവന്റെ നിര്‍ദേശപ്രകാരം കടുത്തുരുത്തി വാലാഞ്ചിറ സീഡ് ഫാമില്‍ വകസിപ്പിച്ചെടുത്ത ജ്യോതി എന്ന ഇനത്തില്‍പ്പെട്ട നെല്‍വിത്താണ് വിതച്ചത്. വിളവെടുക്കാന്‍ 115 ദിവസം മൂപ്പുള്ള വിത്താണിത്. രാമപുരം പഞ്ചായത്തില്‍ 45 ഹെക്ടറോളം പടശേഖരമാണുള്ളത്. ഇതില്‍ 15 ഹെക്ടറില്‍ താഴെ മാത്രമേ നെല്‍കൃഷി നടക്കുന്നുള്ളു. ബാക്കിവരുന്ന എല്ലാ പാടത്തും വരും നാളില്‍ കൃഷിയിറക്കാന്‍ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും മുന്‍കൈ എടുത്ത് നെല്‍കൃഷി വ്യാപിപ്പിക്കുമെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. 



കൂടുതല്‍ യുവതി, യുവാക്കളെ കൃഷിയിലേയ്ക്ക് ആകര്‍ഷിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ രാമപുരം കൃഷിഭവന്റെ കീഴില്‍ പ്രത്യേക ക്ലാസുകള്‍ നടത്തുമെന്ന് അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ശ്രീജ പി.എസ്., കൃഷി അസിസ്റ്റന്റ് രത്‌നമ്മ പി.സി.യും പറഞ്ഞു. ഇപ്പോള്‍ നെല്‍കൃഷിക്ക് കുമ്മായത്തിന് 50 ശതമാനവും, നെല്‍ വിത്തിന് 100 ശതമാനം സബ്‌സീഡിയുമാണ് നല്‍കുന്നത്. 

ഉഴവൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് വികസനാകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്മിത അല്ക്‌സ് തെങ്ങുംപള്ളിക്കുന്നേല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ. ശാന്താറാം, മനോജ് ചീങ്കല്ലേല്‍, റോബി ഊടുപുഴ, വിജയകുമാര്‍ മണ്ഠപത്തില്‍, ജോഷി കുമ്പളത്ത്, ആല്‍ബിന്‍ ഇടമനശ്ശേരില്‍, ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം, സി.പി.ഐ(എം) രാമപുരം ലോക്കല്‍ സെക്രട്ടറി അജി സെബാസ്റ്റ്യന്‍, കോണ്‍ഗ്രസ് രാമപുരം മണ്ഡലം പ്രസിഡന്റ് സണ്ണി കാര്യപ്പുറം, എസ്.എന്‍.ഡി.പി. രാമപുരം ശാഖാ വൈസ് പ്രസിഡന്റ് സന്തോഷ് കിഴക്കേക്കര, രാമപുരം ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ് വിന്‍സെന്റ് മാടവന, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ രാമപുരം കര്‍ഷകസമിതി പ്രസിഡന്റ് ജോയി കോലത്ത്, കമ്മിറ്റിയംഗമായ ബേബി തട്ടാറയില്‍, പുതിയിടത്തുകുന്നേല്‍ നേഴ്‌സറി ഉടമ രാജ മാനുവല്‍, പടശേഖര സമിതി പ്രസിഡന്റ് സജി കട്ടക്കയം, നീറന്താനം സെന്റ്. തോമസ് പള്ളി ഒരുമ സ്വാശ്രയ സംഘം മുന്‍ പ്രസിഡന്റ് വില്‍ഫ്രണ്ട് വില്യംസ് കണിപ്പിള്ളില്‍, നെല്‍കൃഷി സംരക്ഷണ സമിതി അംഗങ്ങളായ വിശ്വന്‍ തണ്ടുംപുറത്ത്, മോഹനന്‍ ഇടപ്പാട്ട്, ജിന്‍സ് കോലത്ത്, വിജയകുമാര്‍ ചിറയ്ക്കല്‍, ശബരിനാഥ് പുളിക്കലേടത്ത്, ബാബു കാനാട്ട്, സജി ചീങ്കല്ലേല്‍, തങ്കച്ചന്‍ ദേവസ്യ പൈക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments