Latest News
Loading...

മൂന്നിലവിലെ ഇക്കോ ഷോപ്പ് പൂട്ടി. പ്രതിഷേധിച്ച് BJP



മൂന്നിലവ് കൃഷിഭവന്റെ നേതൃത്വത്തില്‍ സഹകരണ ബാങ്ക് കെട്ടിടത്തില്‍ നടത്തിയിരുന്ന സ്ഥാപനത്തിന് പൂട്ടുവീണു.  രാഷ്ട്രീയ ഇടപെടല്‍  മൂലമാണ് ഇക്കോഷോപ്പ് പൂട്ടിയതെന്ന് ബിജെപി ആരോപിച്ചു. നാട്ടിലെ കാര്‍ഷികോല്പന്നങ്ങള്‍ ന്യായമായ വിലയില്‍ സംഭരിച്ച് വിപണനം നടത്തി കര്‍ഷകര്‍ക്ക് കൈത്താങ്ങായിരുന്ന സ്ഥാപനത്തിന്റെ  പ്രവര്‍ത്തനമാണ് 6 മാസമായി നിലച്ചിരിക്കുന്നത്.




ഇക്കോഷോപ്പ് നടത്തിപ്പില്‍ ഇപ്പോള്‍ ആക്ഷേപം ഉന്നയിക്കുന്നവര്‍ ബാങ്ക് ഭരണസമിതിയില്‍ ഉള്ളപ്പോഴായിരുന്നു ഐക്യകണ്‌ഠേന ബാങ്ക് കെട്ടിടത്തില്‍ വാടക രഹിതമായി മുറി അനുവദിച്ചതെന്ന് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. 
ബാങ്കിന്റെ  ഭരണം മാറിയതോട് കൂടി, ഷോപ്പ് നടത്തിപ്പില്‍ അഴിമതിയുണ്ടെന്ന് ആരോപിക്കുകയും, വാടക ആവശ്യപ്പെട്ട്  ഇക്കോ ഷോപ്പിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്തു. വാടകയില്ലാതെ മുറി അനുവദിച്ചിട്ടും സഹകരണ ബാങ്കില്‍ ഇക്കോ ഷോപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നില്ല എന്ന  വാദമുയര്‍ത്തി ബോര്‍ഡ് മെമ്പര്‍മാരെ തെറ്റിദ്ധരിപ്പിച്ചാണ് വാടക ഈടാക്കുവാനുള്ള തീരുമാനത്തിലെത്തിയതെന്നും ആക്ഷേപമുണ്ട്. 



ആരോപണത്തിന് ചുക്കാന്‍ പിടിച്ചവര്‍ ഇക്കോ ഷോപ്പിന്റെ കമ്മറ്റിയില്‍ ഉണ്ടായിരുന്നിട്ടും  അന്ന് എന്തുകൊണ്ടാണ് ഇടപെടല്‍ നടത്താത്തത് എന്നതാണ് BJP ഉയര്‍ത്തുന്ന ചോദ്യം. കര്‍ഷകര്‍ക്ക് ഗുണപ്രദമായ രീതിയില്‍ എത്രയും വേഗം ഇക്കോ ഷോപ്പിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് മണ്ഡലം ജന:സെക്രട്ടറി സതീഷ് തലപ്പുലം ആവശ്യപ്പെട്ടു.




പ്രതിഷേധ യോഗത്തില്‍ BJP മൂന്നിലവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ദിലിപ് മൂന്നിലവ്. ജന: സെക്രട്ടറി പോള്‍ ജോസഫ്,മണ്ഡലം, ST മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷ ശ്രീമതി : കമലമ്മ രാഘവന്‍, മണ്ഡലം വൈസ് പ്രസിഡന്റുമാരായ K K സജീവ്, ജോസ് ഇളംതുരുത്തിയില്‍, ജോസ് മുത്തനാട്ട്, അപ്പച്ചന്‍ കുരിശിങ്കല്‍ പറമ്പില്‍, ജോസ് ചേരിമലയില്‍, സണ്ണി പുളിക്കല്‍, രാജീവന്‍ MP , സാന്റോ പന്തലാനിക്കല്‍, അഭിഷേക് ബാബു, ഷാജി പൂവത്തുങ്കല്‍ ടോമി തയ്യില്‍, സണ്ണി ചിറയത്ത്, അപ്പച്ചന്‍ പുന്നിലം, ടോമി ആഴാത്ത്, ഷിന്റോ സെബാസ്റ്റ്യന്‍,ഡെന്നി രാജു വെള്ളാമേല്‍, സുഭാഷ് കുറുപ്പ്,ദേവസ്യാച്ചന്‍ ഇളംപ്ലാശ്ശേരില്‍ കുര്യാച്ചന്‍ പായിപ്പാട്ട്, ദാനിയല്‍,രാജു KR, ഷിനോജ് NG, സന്തോഷ് നെല്ലിക്കശ്ശേരില്‍, സിബി കുത്താട്ടുപാറ, ബിബിന്‍ മങ്കൊമ്പ്, വില്യംസ് , മണി, കുഞ്ഞുമോന്‍, സിജു തുടങ്ങിയവര്‍ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments