Latest News
Loading...

കുറ്റില്ലത്ത് തീർത്ഥാടക വാഹനം അപകടത്തിൽപ്പെട്ടു



ശബരിമല ദർശനം കഴിഞ്ഞ് പോവുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനം നിയന്ത്ര ണംവിട്ട് അപകടം. പാലാ പൊൻകുന്നം റോഡിൽ കുറ്റില്ലത്ത് ഉച്ചയ്ക്ക് പന്ത്രണ്ടരയോ ടെയാണ് അപകടമുണ്ടായത്. റോഡരികിലെ മരത്തിൽ ഇടിച്ച വാഹനം മറിയുകയും ചെയ്തു. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു.



കർണാടക സ്വദേശികളായ 5 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങി പ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. കുറ്റില്ലത്തെ ടെയ്‌ലറിംഗ് സ്ഥാപനത്തിന് മുന്നിലെ ചെറിയ മരത്തിലാണ് വാഹനമിടിച്ചത്. ഇടിയേറ്റ് മരം മറിഞ്ഞുവീണു. റോഡരി കിലെ കിണറിന് തൊട്ടടുത്തായി വാഹനം ഒരു വശത്തേയ്ക്ക് മറിയുകയും ചെയ്തു.





മരത്തിലിടിക്കാതിരുന്നാൽ വാഹനം കടയ്ക്കുള്ളിലേയ്ക്ക് കയറുമായിരുന്നു. കിണറിൻ്റെ ഭിത്തിയിൽ ഇടിക്കാതിരുന്നതും വലിയ അപകടം ഒഴിവാക്കി. കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് അപകടത്തിൽ തകർന്നു. പരിക്കേറ്റവരെ പാലാ ജനറൽ ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു. പാലാ പോലീസ് സ്ഥലത്തെത്തി.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments