വിന്‍സെഷ്യന്‍ സഭയുടെ സ്ഥാപകനായ ദൈവദാസന്‍ കാട്ടാറത്ത് വര്‍ക്കിയച്ചന്റെ 93 - മത് ചരമ വാര്‍ഷിക ദിനാചരണം വൈക്കം, തോട്ടകം ആശ്രമ ദേവാലയത്തില്‍ വച്ചു സമുചിതമായി ആചരിച്ചു. വിന്‍സെന്‍ഷ്യന്‍ സഭ സുപ്പിരിയര്‍ ജനറല്‍
ഫാദര്‍ ജോണ്‍ ചെറിയവെളി V C ആഘോഷമായ കുര്‍ബാനക്ക് നേതൃത്വം നല്‍കി. പോട്ടാ ആശ്രമം സുപ്പിരിയര്‍ ഫാദര്‍ ജോസഫ് ഇറമ്പില്‍ V C വചന സന്ദേശം നല്‍കി.
വര്‍ക്കിയച്ചന്റെ മാതൃ ഇടവകയായ പൂഞ്ഞാര്‍റില്‍ നിന്ന്, വര്‍ക്കിയച്ചന്റെ കുടുംബത്തില്‍ പെട്ട കാട്ടാറത്ത്, മുതിരന്തിക്കല്‍ കുടുംബാംഗങ്ങള്‍, A K C C യൂണിറ്റ് ന്റെ നേതൃത്വത്തില്‍ എത്തിയവര്‍ ഉള്‍പ്പെടെയുള്ള വലിയ ജനാവലി ചരമ ദിനചാരണത്തില്‍ പങ്കെടുത്തു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments